വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയും; മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് സിപിഐഎം മുന്‍ നേതാവും അമ്പലപ്പുഴ എംഎല്‍എയുമായ ജി സുധാകരന്. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ല. ‘അമ്മ’ മറ്റ് സംഘടനകള്‍ക്ക് അപമാനമായി മാറിയിരിക്കുകയാണ്. സംഘടനയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇറങ്ങണം. സിനിമ മേഖലയില്‍ മോശമായ രീതിയിലാണ് ഗ്രൂപ്പിസം നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. പൊതുവേദിയിലാണ് വിമര്‍ശനം. അമ്മ കേരളീയ സമൂഹത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നു. സാധാരണക്കാര്‍ക്ക് അവരെ കുറിച്ച് ഒന്നുമറിയില്ല. നാട്ടുകാര്‍ക്ക് അതിനോട് താത്പര്യവുമില്ല. പ്രശ്നങ്ങളൊക്കെ അവരുടെ സ്വന്തം കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.