
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
ഷാര്‍ജ : ‘സുഹൈല്‍’ നക്ഷത്രം ഇന്ന് പ്രത്യക്ഷപ്പെടും. ശൈത്യകാലത്തിനായ് രാജ്യം കാത്തിരിക്കുന്നു. അതേ സമയം കടുത്തചൂടില്‍ ദുരിതം ഇരട്ടിയാക്കി പൊടിക്കാറ്റും. ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റും അടിച്ച് വീശുകയാണ്. രാവും പകലും വിത്യാസമില്ലാതെ ഉരുകിയൊലിപ്പിക്കുന്ന ചൂടിനൊപ്പം കാറ്റും, പൊടി പടലങ്ങളുടെ ഉയര്‍ന്ന് പറക്കലുമായതോടെ പുറത്തിറങ്ങാര്‍ മടിക്കുകയാണ് ജനം. അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, ആവശ്യം കഴിഞ്ഞാലുടനെ വീടണയുക എന്ന തത്വത്തിലാണ് മിക്കവരും. പൊടിക്കാറ്റ് കാരണം പാര്‍ക്കുകള്‍ കോര്‍ണീഷുകള്‍ ഉള്‍പ്പെടെ വിനോദ കേന്ദ്രങ്ങളിലും ആളൊഴിഞ്ഞു. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരെ പൊടിക്കാറ്റ് ഏറെ പ്രയാസപ്പെടുത്തി. കെട്ടിട നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്നവരുടെ കാര്യം കഷ്ടം. ബൈക്ക്, സൈക്കിള്‍ ഡെലിവെറി ബോയ്കള്ക്കും പൊടിക്കാറ്റ് തിരിച്ചടിയായി. കാറ്റില്‍ പൊടി പടലങ്ങള്‍ കണ്ണിലേക്ക് ആഞ്ഞ് പതിക്കുന്നതോടെ നിയന്ത്രണം നഷ്ടമാവുന്ന സാഹചര്യമാണ് ഇരുചക്ര വാഹനവുമായി നിരത്തിലെത്തുന്നവരെ പ്രശ്നത്തിലാക്കിയത്.
അന്തരീക്ഷ ഈര്‍പ്പവും താപ നിലയും പലപ്പോഴും 50 ഡിഗ്രിയിലേക്ക് കയറി. മിക്ക ദിവസങ്ങളിലും ശരാശരി 40 ഡിഗ്രിക്കും മുകളിലാണ് താപ നില രേഖപ്പെടുത്തുന്നത്. താങ്ങാനാവുന്നതിനപ്പുറമാണ് ഇപ്രാവശ്യം ചൂട്. അടിക്കടി തണുപ്പിച്ച വെള്ളം കുടിച്ചും, നനഞ്ഞ തുണി തലയില്‍ ചുറ്റി കെട്ടിയുമെല്ലാം ചൂടില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ് തൊഴിലാളികള്‍. കുട ചൂടിയും, തൊപ്പി വെച്ചുമൊക്കെയാണ് കാല് നടക്കാര് പുറത്തിറങ്ങുന്നത്. പത്രവും, കാര്‍ട്ടണുകളും തലക്ക് മീതെ പിടിച്ച് സൂര്യ താപത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെയും കാണാനായി കഴിഞ്ഞ മാസങ്ങളില്‍. ചൂടില്‍ വിയര്‍ത്ത് കുളിക്കുന്നതിനാല്‍ വെളിയിലിറങ്ങാന്‍ ജനം മടിച്ചു. സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ശൈത്യ കാലം വരവറിയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുഎഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ സുഹൈല്‍ നക്ഷത്രത്തിന്റെ തെളിച്ചത്തിനായി കൗതുകപൂര്‍വ്വം കാത്തിരിക്കുന്നു.