
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്തിലെ പരമ്പരാഗത മാര്‍ക്കറ്റായ സൂക്ക് മുബാറക്കിയക്ക് സമീപം പുരാവസ്തു ശേഷിപ്പുകള്‍ കണ്ടെത്തിയാതായി റിപ്പോര്‍ട്ട്. പൗരാണിക സമൂഹം നിര്‍മ്മിച്ചതെന്ന് കരുതുന്ന തൂണുകളും സ്തൂപങ്ങളുമാണ് കണ്ടെത്തിയത്. 2022 മാര്‍ച്ച് 31 നുണ്ടായ വന്‍ അഗ്നി ബാധയെത്തുടര്‍ന്ന് തകര്‍ന്ന സൂക്കിന്റെ പുനര്‍ നിര്‍മ്മാണം പുരോഗമിച്ചു വരികയാണ്. ഭൂമിക്കടിയില്‍ അടിഞ്ഞുകിടന്നിരുന്ന തീപിടുത്തത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യവെയാണ് തൂണുകളും സ്തംഭങ്ങളും കണ്ടെത്തിയതെന്നറിയുന്നു.
പുരാവസ്തു ശേഷിപ്പുകള്‍ കൃത്യമായ പരിശോധനക്ക് വിധേയമാക്കുമെന്ന് ദേശീയ കലാ സാംസ്കാരിക സമിതി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്ജസാര് പറഞ്ഞു. തൂണുകളുടെയും സ്തംഭങ്ങളുടെയും ചരിത്രമൂല്യം നിര്‍ണ്ണയിക്കുന്നതിന് പഠനം നിര്‍ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്ര നിര്‍മ്മിതിയില്‍ പുരാവസ്തുക്കള്ക്കുള്ള പങ്ക് വലുതാണ്. ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കാല നിര്‍ണ്ണയം നടത്താന്‍ പുരാവസ്തു ഗവേഷകര്‍ക്കായി ശേഷിപ്പുകള്‍ വിട്ടു നല്‍കും. തികച്ചും കൃത്യമായ ഫലങ്ങള്‍ ലഭ്യമാക്കുന്നതിന് ചരിത്ര നിര്‍മാണ ശാസ്ത്രം, പുരാവസ്തു ശാസ്ത്രം എന്നിവയിലെ വിദഗ്ധര്‍ കൂടുതല്‍ പഠനം നടത്തും. കലകള്‍, പുരാവസ്തുക്കള്‍, മ്യൂസിയം വിഭാഗത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായ മുസാഇദ് അല്‍സാമില്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരെയാണ് പഠനത്തിനായി ചുമതലയേല്പ്പിച്ചിട്ടുള്ളത