
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബിയില്‍ ഒരു കഫേയുണ്ട്. ബീ കഫേ എന്ന് പേരുള്ള ഈ കഫേയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട് . ഇവിടെ സന്തോഷം മാത്രമേയുള്ളു കാരണം ഈ കഫേയെ യഥാര്‍ത്ഥത്തില്‍ സവിശേഷമാക്കുന്നത് അവിടെയുള്ള ജീവനക്കാരുടെ ആത്മാര്‍ത്ഥതയാണ്. ഇവിടെ വന്ന് ഒരു കോഫീ കുടിച്ചാല്‍ വയറുമാത്രമല്ല മനസ്സും നിറയും.കാരണം ഈ കഫേ നടത്തുന്നത് നിശ്ചയദാര്‍ഢ്യമുള്ള കുറച്ചു മനുഷ്യരാണ്. യുഎഇയില്‍ ഭിന്നശേഷി ജീവനക്കാര്‍ നടത്തുന്ന ആദ്യ കഫേയാണ് ബീ കഫേ. സായിദ് ഹയര്‍ ഓര്ഗനൈസേഷന് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷനാണ് 2019 ല്‍ ബീ കഫേ ആരംഭിച്ചത്. വീല്‍ചെയറിലുള്ളവര്‍ക്കും മൊബിലിറ്റി വൈകല്യമുള്ളവര്‍ക്കും ഇവിടെ വന്ന് കോഫി കുടിക്കാം കാരണം അവ!ര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കഫേയില്‍ ഒരുക്കിയിട്ടുണ്ട്. ഓര്‍ഡറുകള്‍ എടുക്കുന്നതും പ്രത്യേക കോഫികള്‍ ഉണ്ടാക്കുന്നതും വിളമ്പുന്നതും എല്ലാം അവരെ ഏറെ സന്തോഷിപ്പിക്കുന്നു. അതിഥികളുമായി ചെറിയ സംഭാഷണങ്ങള്‍ നടത്താനും അവരെ സ്വാഗതം ചെയ്യാനും അവര്‍ മിടുക്കരാണ്. കാപ്പുച്ചിനോ, ലാറ്റ്സ്, ഫഌറ്റ് വൈറ്റ്സ് തുടങ്ങിയ സ്പെഷ്യല്‍ കോഫികളും ഇതുകൂടാതെ ഡൗണ്‍സ് സിന്‍ഡ്രോം ബാധിച്ച ആലിയ അല്‍ സാബി ഉണ്ടാക്കിയ വീ?ഗന് കുക്കീസും ഈ കഫേയില്‍ വില്‍ക്കുന്നുണ്ട്. വേള്‍ഡ് ഗവണ്മെന്റ് ഉച്ചകോടിയില്‍ ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമ ബീ കഫേ സന്ദര്‍ശിച്ച ഫോട്ടോസ് സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇന്ന്, മേക്ക് ഇന്‍ ദ എമിറേറ്റ്സ് ഫോറം, വേള്‍ഡ് ഗവണ്മെന്റ് സമ്മിറ്റ് എന്നിവയും മറ്റും പല വലിയ ഇവന്റുകളില്‍ ബാരിസ്റ്റുകളുടെയും ഷെഫുകളുടെയും കൂടെ ഊര്‍ജ്ജസ്വലരായി ആത്മവിശ്വാസത്തോടെ അവര്‍ ഒപ്പമുണ്ട്.ആളുകളുടെ തൊഴില്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബീ ദ ചേഞ്ച് കാമ്പെയ്നിന്റെ ഭാഗമായാണ് ബീ കഫേ ആരംഭിച്ചത്. നിശ്ചയദാര്‍ഢ്യമുള്ള ആളുകളെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും സമന്വയിപ്പിക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ കോഫി ഷോപ്പിലൂടെ പ്രതിഫലിപ്പിക്കുന്നത്.മാത്രമല്ല ജീവിതത്തിലെ എല്ലാ തരത്തിലുമുള്ള ആളുകളേയും ഒരുമിച്ചു നിര്‍ത്തുന്ന യുഎഇയുടെ സ്നേഹത്തിന്റെ ഉദാഹരണമാണ് ബീ കഫേ.