
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചു കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന ചൂഷണവും വന്‍തട്ടിപ്പും നടത്തുന്നവരെക്കുറിച്ച് പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൃത്രിമരേഖകള്‍ നല്‍കിയും അനധികൃതമായി പണം വാങ്ങിയും തട്ടിപ്പ് നടത്തുന്നവരെ തരിച്ചറിയണം. വളരെ കുറഞ്ഞ വാടക വാഗ്ദാനം ചെയ്തും മറ്റും പണം വാങ്ങി കബളിപ്പിക്കുന്നവരുടെ ചതിയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഈ മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നവരുമായി യാതൊരുവിധ ഇടപാടുകളും നടത്തരുതെന്ന് പൊലീസ് അറിയിപ്പില്‍ വ്യക്തമാക്കി. വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രദര്‍ശിപ്പിച്ചു കബളിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. അംഗീകൃത റിയല്‍ എസ്റ്റേറ്റ് ഓഫീസുകളുമായി മാത്രം ആശയവിനിമയം നടത്തുക. അംഗീകൃത സ്ഥാപനങ്ങളുമായി മാത്രം വാടക കരാര്‍ ഉണ്ടാക്കുകയും പണം കൈമാറുകയും ചെയ്യുക. ഏജന്റുമാര്‍ നല്കുന്ന രേഖകള്‍ ആധികാരികമാണെന്ന് ഉറപ്പ് വരുത്താതെ പണം കൈമാറ്റം ചെയ്യാന്‍ പാടുള്ളതല്ല. ആ ഓഫീസുകളില്‍ ഒഴികെ മറ്റെവിടെയും തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കാതിരിക്കുക, സ്റ്റാമ്പ് ചെയ്ത രസീതുകള്‍ സ്വീകരിക്കുക, ഔദ്യോഗിക കരാറുകള്‍ സൂക്ഷിക്കുക എന്നിവയിലൂടെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കൂടാതെ വാടകക്കെടുക്കുന്ന സ്ഥലം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.