
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : പത്ത് ദിവസം മുമ്പ് കാസര്‍ക്കോട് കീഴൂരില്‍ കടലില്‍ വീണ പ്രവാസിയുടെ മൃതദേഹം തൂശൂര്‍ ചാവക്കാട് കടലില്‍ കണ്ടെത്തി. ദുബൈ മംസാറില്‍ സെഞ്ചുറി മാളിന് സമീപം റയാ അബായ ഷോപ്പ് ജീവനക്കാരനായ കാസര്‍ക്കോട് ചെമ്മനാട് കല്ലുവളപ്പില്‍ റിയാസിന്റെ (36) മൃതദേഹമാണ് പത്ത് ദിവസം നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍ തൂശൂരില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് അവധിക്ക് നാട്ടില്‍ പോയതാണ് റിയാസ്. ഈ ആഴ്ച തിരിച്ച് ദുബൈയിലേക്ക് വരാര് നിശ്ചയിച്ചതായിരുന്നു. നാട്ടിലെത്തിയാല്‍ ചൂണ്ടയിടാന്‍ പോവുന്നത് റിയാസിന്റെ ഹോബിയാണ്. കഴിഞ്ഞ 31 ന് പുലര്‍ച്ചെ ചൂണ്ടയിടാനായി വീട്ടില്‍ നിന്നും പുറപ്പെട്ട റിയാസ് പിന്നീട് തിരിച്ചെത്തിയില്ല. റിയാസിന്റെ സ്കൂട്ടറും ബാഗും കീഴൂര്‍ ഹാര്‍ബറിന് സമീപം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് ചൂണ്ടയിടുന്നതിനിടെ അപകടത്തില്‍ പെട്ടതായിരിക്കാം എന്നാണ് സൂചന. പരേതനായ മൊയ്തീന് ആണ് റിയാസിന്റെ പിതാവ്. മാതാവ് മുംതാസ്. സഹോദരങ്ങള്‍: ഹബീബ്, അന്‍വാസ്. മക്കള്‍: റൗസ, മറിയം, റയിസല്‍.