
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: അത്യാധുനിക സംവിധാനത്തോടെ സമഗ്രമായ അര്‍ബുദ ചികിത്സക്കായി ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അബുദാബിയില്‍ ആരംഭിച്ചു. അബുദാബി, അല്‍ ഐന്‍, അല്‍ദാഫ്ര, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുര്‍ജീലിന്റെ കാന്‍സര്‍കെയര്‍ സൗകര്യങ്ങള്‍ ഏകീകരിക്കുന്ന ശൃംഖലയുടെ കേന്ദ്രമാണ് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ തുടങ്ങിയ പുതിയ സംവിധാനം. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് യുഎഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവര്‍ക്ക് വിപുലമായ കാന്‍സര്‍ ചികിത്സകള്‍ക്ക് സൗകര്യമൊരുക്കും. രോഗനിര്‍ണയം മുതല്‍ പാലിയേറ്റീവ് കെയര്‍ വരെയുള്ള ഓങ്കോളജി സേവനങ്ങള്‍ നല്കാന് ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാണ്. യുഎയിലെ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍, സിഇഒ ജോണ്‍ സുനില്‍, സിഒഒ സഫീര്‍ അഹമ്മദ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്രഗത്ഭ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ. ഹുമൈദ് അല്‍ ഷംസിയുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
യുഎഇയില്‍ ലോകോത്തര അര്‍ബുദ പരിചരണം നല്‍കാനുള്ള ലക്ഷ്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ബിസിഐയുടെ സമാരംഭമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു. അര്‍ബുദ ഗവേഷണ രംഗത്തെ പുതിയ കണ്ടെത്തലുകള്‍ ചികിത്സകളായി ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ശൈഖ് നഹ്യാന് പറഞ്ഞു. പ്രതിവര്‍ഷം, 5,000ലേറെ അര്‍ബുദ രോഗികളെ ചികിത്സിക്കുന്ന ബുര്‍ജീലിന്റെ ശൃംഖല പതിനായിരത്തിലധികം സ്ക്രീനിങ്ങുകള്‍, റേഡിയോ തെറാപ്പി സെഷനുകള്‍ എന്നിവ അന്‍പതിലേറെ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്നു. നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകള്‍, സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍, സ്തനാര്‍ബുദ യൂണിറ്റ്, രോഗി കേന്ദ്രീകൃത സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രത്യേക പരിശോധനകള്‍ പ്രാദേശികമായി നടത്താനും ഉയര്‍ന്ന നിലവാരമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും ബിസിഐ സജ്ജമാണ്.