
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : സാമൂഹിക നവോത്ഥാനത്തില്‍ സൃഷ്ടിപരമായ നേതൃമികവ് അലങ്കാരമാക്കിയ സിഎച്ച് മുഹമ്മദ് കോയ എന്ന മഹാമനീഷിയുടെ സമൃതിപഥങ്ങളെ തൊട്ടുണര്‍ത്തി, അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടന്ന ചിത്രപ്രദര്‍ശനം ഒളിമങ്ങാത്ത ഓര്‍മകളുടെ തീരത്തേക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി. പ്രമുഖ ചിത്രകാരന് നസീര്‍ രാമന്തളിയുടെ ആവിഷ്കാര സൗന്ദര്യത്തില്‍ വര്‍ണം ചാലിച്ച് വരച്ചെടുത്ത മുന്നൂറിലേറെ ചിത്രങ്ങളാണ് സന്ദര്‍ശകരില്‍ മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചത്. സിഎച്ച് മുഹമ്മദ് കോയ സാഹിബിന്റെ ജീവിത യാത്രകളെ സമഗ്രമായി ചിത്രീകരിച്ച ഫോട്ടോ എക്സിബിഷന് കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിച്ച ‘സിഎച്ച് അണയാത്ത അഗ്നിജ്വാല’ എന്ന അനുസ്മരണ സമ്മേളനത്തിന്റെ അനബന്ധമായാണ് ഒരുക്കിയത്. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പ്രദര്‍ശനം കാണാന്‍ തുടങ്ങും മുമ്പ് തന്നെ നിരവധി പേര് എത്തിയിരുന്നു.
വായനയുടെ ലോകത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന പുതിയ തലമുറയെ കൂടി ആകര്‍ഷിക്കും വിധം കാര്‍ട്ടൂണ്‍,കാരിക്കേച്ചര്‍ സ്റ്റൈലിലാണ് നസീര്‍ സിഎച്ചിന്റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങള്‍ ആവിഷ്കരിച്ചത്. കാഴ്ചക്കാരുടെ മനസില്‍ വളരെ വേഗത്തില്‍ സിഎച്ചിന്റെ ജീവിതചിത്രം കൊത്തിവക്കുന്നതാണ് ഓരോന്നും. സിഎച്ചിന്റെ ജീവിതഘട്ടത്തിലെ പ്രധാന വഴിത്തിരിവുകള്‍,സംഭവങ്ങള്‍,മൂല്യവത്തായ വാക്കുകള്‍,സംഭാവനകള്‍,നര്മങ്ങള് തുടങ്ങിയവ പോക്കറ്റ് കാര്‍ട്ടൂണുകളാക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന ചിത്രകാരനാണ് നസീര്‍ രാമന്തളി. നിരവധി പ്രസിദ്ധീകരണങ്ങളിലും നസീര്‍ വരച്ച സിഎച്ചിന്റെ ചിത്രങ്ങള്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ പലതും ഇന്നലെ പ്രദര്‍ശനത്തില്‍ വച്ചിരുന്നു.
രണ്ടു പതിറ്റാണ്ടു കാലത്തെ വരയുടെ തപസ്യയില്‍ നിന്ന് ശേഖരിച്ചെടുത്ത ചിത്രങ്ങള്‍ നസീര്‍ നിധിപോലെ സൂക്ഷിച്ചു വക്കുന്നവയാണ്. ഇതെല്ലാം പ്രവാസി മലയാളികള്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. അടിക്കുറിപ്പുകളോടെയാണ് ഇവയെല്ലാം അനുവാചകരിലേക്ക് പകര്ന്നുകൊടുത്തത്്. സിഎച്ചിന്റെ സാമൂഹിക സേവനം,ഭരണാധികാരിയായ സിഎച്ച്,സന്ദര്‍ശിച്ച രാജ്യങ്ങള്‍,ജവഹര്‍ലാല്‍ നെഹ്റു,ഇന്ദിരാ ഗാന്ധി,മൊറാര്‍ജി ദേശായി ഉള്‍പ്പെടെ ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും പ്രമുഖ വ്യക്തികളുടെ കൂടെയുള്ള സിഎച്ചിന്റെ ഫോട്ടോകള്‍,ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബ്,കെഎം സീതി സാഹിബ്,ബാഫഖി തങ്ങള്‍,പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള മുസ്്ലിംലീഗിന്റെ സമുന്നത നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍,വിദേശ രാജ്യങ്ങളും അവിടങ്ങളിലെ യൂണിവേഴ്സിറ്റികളും സന്ദര്‍ശിക്കുന്ന ഫോട്ടോകള്‍ ഇതെല്ലാം പ്രദര്‍ശനത്തെ സമ്പന്നമാക്കുന്നതാണ്.
വിദ്യാര്‍ഥിയായിരിക്കുമ്പോഴുള്ള സിഎച്ചിന്റെ ചിത്രങ്ങള്‍ ഇളം മനസുകളില്‍ കുളിര് കോരിയിടുന്നതാണ്. ചന്ദ്രികയുടെ ആദ്യകാല പ്രതികള്‍,ആഴ്ചപ്പതിപ്പുകള്‍,ഗാന്ധിജി വെടിയേറ്റു മരിച്ച ദിവസത്തെ ചന്ദ്രിക ഒന്നാം പേജ്,നെഹ്റുവിന്റെ മരണ-സംസ്കാര വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രം,ഖാഇദെ മില്ലത്തിന്റെ മരണവാര്ത്തയുമായെത്തിയ ചന്ദ്രിക,ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ശംസുല്‍ ഉലമയും അന്തരിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രം തുടങ്ങിയ അപൂര്‍വ ശേഖരങ്ങള്‍ പ്രദര്‍ശനത്തിന് അലങ്കാരം ചാര്‍ത്തുന്നതായിരുന്നു.
എഴുത്തുകാരന് കൂടിയായ നസീര്‍ രാമന്തളി സിഎച്ചിനെ ഇന്നും നിധിപോലെ മനസില്‍ കൊണ്ടുനടക്കുന്ന മുസ്്ലിംലീഗ് പ്രവര്ത്തകന് കൂടിയാണ്.