
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഷാര്‍ജ: ഇനി ഈത്തപ്പഴ മേളകളുടെ കാലം. ഷാര്‍ജ അല്‍ ദൈദ് ഡേറ്റ് ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പ് ജൂലൈ 25 മുതല്‍ 28 വരെ എക്സ്പോ അല്‍ ദൈദില്‍ നടക്കുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രഖ്യാപിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈന്തപ്പന തോട്ടങ്ങളുടെ ഉടമകള്‍, ഈന്തപ്പന കര്‍ഷകര്‍ എന്നിവര്‍ ഈ മേളയില്‍ ഒരുമിക്കും. കഴിഞ്ഞ ദിവസം എക്സ്പോ അല്‍ ദൈദില്‍ നടത്തിയ പത്രസമ്മേളനത്തില്‍, എട്ടാം പതിപ്പിന്റെ മത്സരങ്ങള്‍ക്കായി അനുവദിച്ച സമ്മാനത്തുകയുടെ ആകെ മൂല്യം 800,000 ദിര്‍ഹത്തില്‍ കൂടുതലാണെന്ന് ചേംബര്‍ വെളിപ്പെടുത്തി. പരിപാടിയില്‍ കുട്ടികള്‍ക്ക് മാത്രമായി റത്ബ് അല്‍ ഖറൈഫ് ബ്യൂട്ടി എന്ന പേരില്‍ ഒരു പുതിയ മത്സരം അവതരിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മേളയുടെ ഭാഗമായി നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 2024 സീസണില്‍ പ്രാദേശികമായി വളര്‍ത്തുന്ന ഈത്തപ്പഴം പാകമാകുന്ന അനുയോജ്യമായ ഘട്ടത്തിലും 50% ല്‍ കൂടുതല്‍ ഈര്‍പ്പം ഇല്ലാത്തതും കൊണ്ടുവരേണ്ടതുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.