
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി ഇന്‍ഫര്‍മേഷന്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത 4 പേര്‍ക്ക് 80,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് അബുദാബി കോടതി ഉത്തരവിട്ടു. ഫാമിലി, സിവില്‍, അഡ്മിനിസ്ട്രേറ്റീവ് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയുടേതാണ് വിധി. 4 പേര് ഒരു വ്യക്തിക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. സോഷ്യല്‍മീഡിയയിലൂടെ അപമാനപ്പെടുത്തിയെന്നായിരുന്നു കേസ്. നഷ്ടപരിഹാരമായി 550,000 ദിര്‍ഹം നല്‍കണമെന്നാണ് ഹരിജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. യൂടൂബര്‍ ലോകമെമ്പാടുമുള്ള ആളുകള്‍ അറിയുന്ന വ്യക്തിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേസിന്റെ ഫീസും ചെലവും വക്കീലിന്റെ ഫീസും അടയ്ക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. തെറ്റ് തെളിയിക്കപ്പെട്ടതായും വാദികളുടെ ധാര്‍മ്മിക നാശത്തിന് കാരണമായതും കോടതി ചൂണ്ടിക്കാട്ടി. അതനുസരിച്ച്, ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് 80,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടു.