
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ : റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നഗരത്തിലുടനീളം ഡെലിവറി റൈഡറുകള്‍ക്കായി വിശ്രമകേന്ദ്രങ്ങള്‍ സജ്ജീകരിച്ചു.
യൂണിഫോം ധരിച്ച ഡെലിവറി റൈഡര്‍മാര്‍ക്കായി നീക്കിവച്ചിരിക്കുന്ന ഈ നിയുക്ത സ്ഥലങ്ങള്‍ എല്ലാ മെട്രോ സ്റ്റേഷനുകളിലും പൊതു ബസ് സ്റ്റേഷനുകളിലും ലഭ്യമാണ്. 12 മണിക്കും 3 മണിക്കും ഇടയിലുള്ള സമയങ്ങളില്‍ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ ഈ സ്ഥലങ്ങള്‍ ഉപയോഗിക്കാം. ആര്‍ടിഎയുടെ സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണ് പുതിയ സംരംഭം പ്രഖ്യാപിച്ചത്. ദുബൈ നിവാസികളുടെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഡെലിവറി തൊഴിലാളികള്‍ക്ക് സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാനും ജീവിത നിലവാരം ഉയര്‍ത്താനും ഈ സംരംഭമെന്ന് ആര്‍ടിഎ വ്യക്തമാക്കി.