
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന് വ്യാജേന അവകാശപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് യുഎഇ പാസ് ലോഗിന്‍ കോഡുകള്‍ തട്ടിയെടുക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ദുബൈ എമിഗ്രേഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. തട്ടിപ്പുകാര്‍, വ്യാജ സന്ദേശങ്ങളിലൂടെ യുഎഇ പാസ് ലോഗിന്‍ വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും, തുടര്‍ന്ന് ഒറ്റത്തവണ പാസ്വേര്ഡ് (ഒടിപി) നമ്പര്‍ പങ്കുവെക്കാന്‍ നിര്‍ബന്ധിക്കുകയുമാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ യാതൊരു കാരണവശാലും അപരിചിതരുമായി തങ്ങളുടെ യുഎഇ പാസ് ലോഗിന്‍ വിവരങ്ങളോ ഒടിപി നമ്പറുകളോ പങ്കിടരുതെന്ന് എമിഗ്രേഷന്‍ ആവശ്യപ്പെട്ടു. അടുത്തിടെ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയായ ചിലരുടെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് എമിഗ്രേഷന്‍ വകുപ്പ് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആഹ്വാനം ചെയ്തത്.ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുമെന്ന സംശയം തോന്നിയാല്‍ ഉടന്‍ തന്നെ ടോള്‍ഫ്രീ നമ്പറായ 8005111ല്‍ വിളിക്കണമെന്ന് ദുബൈ എമിഗ്രേഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.