
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ബുർജ് ഖലീഫയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ടവറിനും തയ്യാറെടുക്കുകയാണ് ദുബായ്. ദുബായിലെ ഷെയ്ക്ക് സായിദ് റോഡിലാണ് 725 മീറ്റർ ഉയരത്തിൽ ബുർജ് അസീസി വരാൻ പോകുന്നത്. 131 നിലകളിൽ ആരംഭിക്കുന്ന ബുർജ് അസീസിയുടെ പണി 2028 ഓടെ പൂർത്തിയാവും. 2025 ഫെബ്രുവരിയിൽ വിൽപ്പനയും ആരംഭിക്കും. ഏഴ് സാംസ്കാരിക വിഷയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഓൾ സ്യൂട്ട് സെവൻ സ്റ്റാർ ഹോട്ടലും ഹൗസുകളും ഉൾപ്പെടെ വിവിധ പദ്ധതികളാണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന ഹോട്ടൽ ലോബി, ഏറ്റവും ഉയർന്ന ക്ലബ്ബ്, ഏറ്റവും വലിയ ഒബ്സർവേഷൻ ഡെക്ക് , ദുബായിലെ ഏറ്റവും ഉയർന്ന റസ്റ്റോറന്റ്, ഹോട്ടൽ റൂം എന്നീ റെക്കോർഡുകളും ബുർജ് അസീസി സ്ഥാപിക്കും. ഇതിനായി 6 ബില്യൺ ദിർഹമാണ് ചെലവഴിക്കുന്നത്. 2028 ഓടെ പുതിയൊരു റെക്കോർഡ് കൂടെ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ദുബായ്.