
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ : വിവിധ കാരണങ്ങളാല്‍ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് നാട്ടില്‍ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി യുഎഇ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കയാണ്. പൊതുമാപ്പ് കാലയളവില്‍ ദുബൈ കെഎംസിസി ഹെല്പ് ഡെസ്കും മറ്റ് സൗകാര്യങ്ങളും ചെയ്യുവാന്‍ സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. പൊതുമാപ്പ് കാലയളവില്‍ സര്‍ക്കാരുമായി സഹകരിച്ച് പൊതുമാപ്പില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗകര്യങ്ങള്‍ പൂര്‍ണമായി ഉപയോഗപെടുത്താന്‍ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. മുസ്്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫോര്‍ വയനാട് പദ്ധതി വന്‍വിജയമാക്കിയ ദുബൈ കെഎംസിസിയുടെ കീഴിലുള്ള ജില്ലാ മണ്ഡലം വനിതാവിങ്ങ് കമ്മറ്റികളെ യോഗം അഭിനന്ദിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ആക്റ്റിങ്ങ് ജനറല്‍ സെക്രടറി അഷ്റഫ് കൊടുങ്ങല്ലൂര്‍ ആമുഖ ഭാഷണം നടത്തി. വിവിധ ജില്ലാ ഭാരവാഹികളായ ജംഷാദ് മണ്ണാര്‍ക്കാട്, മുഹമ്മദ് കോട്ടയം, ഷിബു കാസിം, നിസാം ഇടുക്കി, മുജീബ് കോട്ടക്കല്‍, വി.ഡി നൂറുദ്ധീന്‍, ഹുസൈന് കോട്ടയം, ഇബ്രാഹിംചളവറ സംസാരിച്ചു. ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാന്‍-dubakmcc@emirates.net.ae, 056584 1961, +971 4 272 7773.