
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 30 പതിപ്പിന് ഡിസംബറില്‍ തുടക്കം കുറിക്കും.2024 ഡിസംബര്‍ 6 മുതല്‍ 2025 ജനുവരി 12 വരെ ഫെസ്റ്റിവല്‍ നീണ്ടുനില്‍ക്കും.ഷോപ്പിംഗ് ഫെസ്റ്റിവലില്‍ ലോകത്തെ ഏറ്റവും വലിയ കലാകാരന്മാരും സെലിബ്രിറ്റികളും പങ്കെടുക്കും അതോടൊപ്പം തല്‍സമയ കച്ചേരികളുമുണ്ടാകും.
1,000ലധികം ആഗോള പ്രാദേശിക ബ്രാന്‍ഡുകളില്‍ നിന്നുള്ള എക്കാലത്തെയും വലിയ ഷോപ്പിംഗ് മാമാങ്കമാണ് ഇത്തവണത്തേത്. സന്ദര്‍ശകര്‍ക്ക് ഉത്സവ അനുഭവങ്ങള്‍, അവിസ്മരണീയമായ പുതുവത്സര ആഘോഷങ്ങള്‍, തീം പാര്‍ക്കുകളിലേക്കുള്ള യാത്രകള്‍, ഔട്ട്ഡോര്‍ സാഹസിക യാത്രകള്‍ എന്നിവയ്ക്കൊപ്പം നിരവധി സമ്മാനങ്ങളും നേടാനാകും. ഫെസ്റ്റിവലിന്റെ 38 ദിവസങ്ങളില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ദുബായ് ലൈറ്റ്സ്, കരിമരുന്ന് പ്രയോഗങ്ങള്‍, ദിവസേന, ലോകോത്തര ഡ്രോണ്‍ ഷോകള്‍ എന്നിവയും സൗജന്യമായി കാണാനാകും.
യു.എ.ഇ.യുടെ ശൈത്യകാലങ്ങളിലെ ഫെസ്റ്റിവല്ആഘോഷങ്ങള് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ഗൈഡ് പ്രദര്‍ശിപ്പിക്കുന്ന ഡിഎസ്എഫ് ഇവന്റുകളുടെ മുഴുവന്‍ കലണ്ടറും ഉടന്‍ പുറത്തിറക്കും.