
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇ കെയര്‍ നടപടിക്രമം പിന്‍വലിക്കണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍,ജനറല്‍ സെക്രട്ടറി ഹസ്ക്കര്‍ ചൂരി എന്നിവര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇ കെയര്‍ നടപടിക്രമങ്ങളെ തുടര്‍ന്നുണ്ടായ വേഗക്കുറവും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ഉണ്ടാക്കുന്ന കാലതാമസവും ഉറ്റവര്‍ നഷ്ടപ്പെട്ട കുടുംബങ്ങളെ മാനസികമായി തളര്‍ത്തുകയാണ്. അനാവശ്യമായ ഇത്തരം നടപടികള്‍ മൃതദേഹം നാട്ടിലെത്തി സമയബന്ധിതമായി സംസ്കാര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കെഎംസിസി കുറ്റപ്പെടുത്തി. ദുഖിതരായ കുടുംബങ്ങളുടെ മാനസിക സംഘര്‍ഷം കണക്കിലെടുത്ത് അടിയന്തരമായി ഇ കെയര്‍ അപ്രൂവല്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ധാര്‍മികതയ്ക്ക് തടസമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും കെഎംസിസി ആവശ്യപ്പെട്ടു.