
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ : എമിറേറ്റ്സ് എര്‍ലൈന്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുമായി എത്തുകയാണ്. ഈ വര്‍ഷം 15000 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കുമെന്നാണ് എമിറേറ്റ്സ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈയിലും രാജ്യത്തിന്റെ പുറത്തുള്ള മറ്റ് ഓഫീസുകളിലുമാണ് തൊഴിലവസരം. എയര്‍ലൈന്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമനം. എമിറേറ്റ്സ് സര്‍വീസുകള്‍ പൂര്‍ണമായും മക്തൂം എയര്‍പോര്‍ട്ടിലേക്ക് മാറ്റുമ്പോള്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരും. 10 ലക്ഷം ചതുരശ്ര മീറ്ററിലാണ് മക്തൂം വിമാനത്താവളത്തില്‍ എമിറേറ്റ്സിന്റെ ടെര്‍മിനലും ഓഫീസ് സമുച്ചയവും പണിയുന്നത്. 9.50 കോടി ഡോളറാണ് നിര്‍മ്മാണ ചെലവ്. വിവിധ ഘട്ടങ്ങളിലായാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ ഏകദേശം 4 വര്‍ഷമെടുക്കും. എല്ലാ സേവനങ്ങളും ഒരിടത്തു ലഭിക്കുന്ന ലോകത്തിലെ ഏക എയര്‍ലൈന്‍ കേന്ദ്രമായിരിക്കും അല്മക്തൂമിലേതെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. നിലവില്‍ 1,12,406 ജീവനക്കാരാണ് എമിറേറ്റ്സില്‍ ജോലി ചെയ്യുന്നത്. 18 രാജ്യങ്ങളിലെ 26 നഗരങ്ങളില്‍ തൊഴില്‍ നിയമനത്തിനായുള്ള ക്യാംപെയിന് സംഘടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും പുതുതായി 5000 കാബിന് ക്രൂവിന് നിയമനം നല്‍കും. എന്‍ജിനിയറിംഗ്, കാര്‍ഗോ വിഭാഗങ്ങളില്‍ നിയമനങ്ങള്‍ തുടരും. അതു കൂടാതെ എല്ലാ വിഭാഗങ്ങളിലേക്കും നിയമനം നടക്കും.