
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
റിയാദ് : സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി നെഞ്ചേറ്റാന്‍ സഊദിയിലെ പ്രവാസികള്‍ ആവേശത്തോടെ രംഗത്ത്. 2025 വര്‍ഷത്തേക്കുള്ള അംഗത്വ കാമ്പയിന് ഒക്ടോബര്‍ 15 മുതല്‍ ആരംഭിച്ചപ്പോള്‍ തന്നെ നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന് കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവര്‍ അറിയിച്ചു. നവംബര്‍ 15 വരെ നീണ്ടു നില്ക്കുന്ന കാമ്പയിനില്‍ സഊദിയിലെ മുഴുവന്‍ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികള്‍ക്കിടയിലേക്ക് എത്തുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നടന്ന സുരക്ഷാ പദ്ധതി ആനുകൂല്യ വിതരണ ചടങ്ങില്‍ വെച്ച് അടുത്ത വര്‍ഷത്തേക്കുള്ള കാമ്പയിന് ഉദ്ഘാടനം നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടിക്ക് അംഗത്വം പുതുക്കി നല്കി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. കെഎംസിസിയുടെ നാല്പതോളം സെന്‍ട്രല്‍ കമ്മിറ്റികള്‍ വഴിയാണ് കാമ്പയിന് നടക്കുക. എല്ലാ ഭാഗങ്ങളിലും സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. ലളിതമായ നടപടികളിലൂടെ അംഗത്വമെടുക്കാനും പുതുക്കാനും ഓണ്‍ലൈന്‍ വഴി കൂടുതല്‍ സൗകര്യങ്ങളാണ് ഇത്തവണ ഏര്‍പെടുത്തിയത്. പദ്ധതി ആരംഭിച്ച് ഒരു വ്യാഴവട്ട കാലത്തിനിടയില്‍ അംഗങ്ങളായ അറുനൂറോളം പേരാണ് ഇതിനകം മരണപ്പെട്ടത്. കുടുംബനാഥന്മാരുടെ അപ്രതീക്ഷിത വേര്‍പാടില്‍ അനാഥരായി പോയ കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറുകയായിരുന്നു കെഎംസിസി സുരക്ഷാ പദ്ധതി. നിറഞ്ഞ കണ്ണുകളുമായി കെഎംസിസിയുടെ പക്കല്‍ നിന്ന് ആനുകൂല്യങ്ങള്‍ ഏറ്റുവാങ്ങിയ കുടുംബങ്ങള്‍ ഈ പദ്ധതിയില്ലായിരുന്നുവെങ്കില് നേരിടേണ്ടി വന്നിരുന്ന പ്രതിസന്ധികളെ കുറിച്ച് കണ്ണീരോടെയാണ് വിവരിച്ചത്. ഈ പദ്ധതിയെ മുഴുവന്‍ പ്രവാസികള്‍ക്കും തുണയാകുന്നു വിധം കൂടുതല്‍ ജനകീയമാക്കണമെന്ന് കൂടി അവര്‍ ആവശ്യപെടുന്നു.
ഒരു വ്യാഴവട്ട കാലത്തിനിടയില്‍ പദ്ധതിയില്‍ അംഗങ്ങളായ അറുനൂറോളം പേരാണ് മരണപ്പെട്ടത്. ആലംബ ഹീനരായ ഇവരുടെ കുടുംബങ്ങള്‍ക്ക് താങ്ങായി മാറിയ കെഎംസിസിയുടെ സുരക്ഷ പദ്ധതി നാല്പത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കിയത്. രണ്ടായിരത്തില്‍ പരം പേര്‍ക്ക് ചികിത്സാ സഹായവും നല്കി. രജിസ്ട്രേഡ് ട്രസ്റ്റ് വഴി കൃത്യതയോടെയും സുതാര്യമായും നടന്നു വരുന്ന പദ്ധതി പൂര്‍ണ്ണമായും നിയമവിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 12 വര്‍ഷത്തിനകം ഇതുവരെയായി നാല്പത് കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കിയത്. രണ്ടായിരത്തില്‍ പരം പേര്‍ക്ക് ചികിത്സാ സഹായവും നല്കി. രജിസ്ട്രേഡ് ട്രസ്റ്റ് വഴി കൃത്യതയോടെയും സുതാര്യമായും നടന്നു വരുന്ന പദ്ധതി പൂര്‍ണ്ണമായും നിയമവിധേയമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
സഊദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് കക്ഷി രാഷ്ട്രീയത്തിനും ജാതി മത വേര്ത്തിരിവുകള്ക്കുമതീതമായി ചേരാവുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെഎംസിസി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. കോവിഡ് കാലത്ത് സഊദിയില്‍ മരിച്ച അമ്പതോളം പേര്‍ക്ക് കെഎംസിസിയുടെ ഈ പദ്ധതി ആശ്വാസം പകര്‍ന്നിരുന്നു. കഠിനാധ്വാനത്തിനിടയില്‍ ആരോഗ്യ പരിചരണത്തിന് സമയം കിട്ടാതെ മാറാരോഗങ്ങള്‍ക്കും മറ്റും അടിമപ്പെടുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് അണിചേരാന്‍ പറ്റുന്ന ഏറ്റവും മികച്ച പദ്ധതിയാണിത്. ംംം.ാ്യ സാരര.ീൃഴ എന്ന വെബ്സൈറ്റിലൂടെ അംഗത്വം പുതുക്കാനും പുതുതായി അംഗത്വം എടുക്കാനും അവസരമുണ്ട്. ഓണ്‍ലൈന്‍ വഴി ചേരാന്‍ പ്രയാസമുള്ള പ്രവാസികള്‍ അവരവരുടെ ഭാഗങ്ങളിലുള്ള കെഎംസിസി കമ്മിറ്റികളുമായി ബന്ധപ്പെട്ടാല്‍ അംഗത്വമെടുക്കാന്‍ സാധിക്കും. അനാഥരാകുന്ന കുടുംബങ്ങള്‍ക്ക് സര്‍കാറുകളില്‍ നിന്ന് പോലും യാതൊരു സഹായവും ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎംസിസിയുടെ ഈ കര്‍മ്മ പദ്ധതി നിരവധി കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നതെന്ന് കെഎംസിസി നാഷണല്‍ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ പി മുഹമ്മദ്കുട്ടി,ചെയര്മാന് ഖാദര്‍ ചെങ്കള, ട്രഷറര്‍ അഹമ്മദ് പാളയാട്ട് , സുരക്ഷാപദ്ധതി ചെയര്മാന് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കോ ഓര്‍ഡിനേറ്റര്‍ റഫീഖ് പാറക്കല്‍ എന്നിവരും പറഞ്ഞു.