
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ വാക്കുകള്‍ സമ്മാനിക്കുന്ന പുസ്തകവുമായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം അബ്ബാസ്. അര്‍ബുദമേ നീ എന്ത് എന്ന പേരിലുള്ള പുസ്തകം അര്‍ബുദരോഗികള്‍ക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ബുദരോഗത്തില്‍ മോചനം നേടുക ഇക്കാലത്ത് പ്രയാസമുള്ള കാര്യമല്ല. ഭയത്തെ അകറ്റിയാല്ത്തന്നെ ഏറെ ആശ്വാസമാകും. ആശുപത്രിയില്‍ കിടന്നായിരുന്നു പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. ആദ്യം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ പിന്നീട് വിശദമായി എഴുതി പുസ്തകരൂപത്തിലാക്കുകയായിരുന്നു. ലിംഫോമ ബി ഹൈഗ്രേഡ് എന്ന അര്‍ബുദ രോഗത്തില്‍ നിന്ന് മോചിതനായ അബ്ബാസിന്റെ കുറിപ്പുകള്‍ സമൂഹമാധ്യമത്തില്‍ വന്ന സമയത്ത് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രോഗത്തെക്കുറിച്ചും അതു ബാധിച്ച ശേഷം മുക്തി നേടുന്നതുവരെയുള്ള കാര്യങ്ങളാണ് ദുരിതങ്ങളുടെ രാജകിങ്കരനോടുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ പോരാട്ടം എന്ന നിലയില്‍ വിശദീകരിക്കുന്നത്. നാട്ടില്‍ പുസ്തകം ലഭ്യമായിക്കഴിഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലും പുസ്തകം വില്പനയ്ക്കുണ്ടാകും. കോഴിക്കോട്ടെ ഹരിതം ബുക്സാണ് പ്രസാധകര്.