
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
കുവൈത്ത് സിറ്റി : വെള്ളിയാഴ്ച്ച രാത്രി 9:30 ന് ശേഷമാണ് ഫർവാനിയ ബ്ലോക്ക് 4 ൽ നാലു നില കെട്ടിടത്തിൽ തീ പടർന്നത്.
ഷീഷയുടെ (ഹുക്ക)കണലിൽ നിന്നാവാം അഗ്നിബാധയുണ്ടാകാൻ കാരണമെന്ന് കരുതുന്നായി കെട്ടിടവാസികൾ പറഞ്ഞു.
ബഗ്ലാദേശ് -രാജസ്ഥാൻ-ഈജിപ്ത് തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
ടെറസ്സിൽ നിന്നും നാലും മൂന്നും നിലയിലേക്ക് പടർന്ന അഗ്നി ആറ് റൂമുകളെ പൂർണ്ണമായും വിഴുങ്ങി.
അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരുന്നവരുടെ പാസ്പോർട്ട് കത്തി ചാമ്പലായി. ആളപായം സംഭവിച്ചിട്ടില്ല.
സംഭവ സ്ഥലത്തെത്തിയ അഗ്നിശമന വിഭാഗം തീ അണച്ചു.