
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
അബുദാബി: ആഗോള പരിസ്ഥിതി സംരക്ഷണത്തിന് ഗ്ലോബല്‍ ഫീല്‍ഡ് ഗ്രാന്റുകള്‍ പ്രഖ്യാപിച്ചു. മുഹമ്മദ് ബിന്‍ സായിദ് സ്പീഷീസ് കണ്‍സര്‍വേഷന്‍ ഫണ്ട്, ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി, എന്നീ ഏജന്‍സികള്‍ പിന്തുണയ്ക്കുന്ന ഫൊന്‍സെക ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി ഗ്ലോബല്‍ ഫീല്‍ഡ് ഗ്രാന്റുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.5 മില്യണ്‍ ഡോളര്‍ നല്കുന്ന പങ്കാളിത്ത പദ്ധതിയില്‍ ലോകമെമ്പാടുമുള്ള യുവ പരിസ്ഥിതി സംരക്ഷകരെ ശാക്തീകരിക്കാനും നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഗവേഷകര്‍ക്കും പരിശീലകര്‍ക്കും സാമ്പത്തിക സഹായം നല്‍കാനും ഇത് ലക്ഷ്യമിടുന്നു. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം എന്നിവ പരിഹരിക്കുന്നതിനൊപ്പം ഭൂമിയുടെയും സമുദ്രത്തിന്റെയും സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന ഒരു ബഹുരാഷ്ട്ര ഫണ്ടാണ് ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫണ്ട്. 2023-ല്‍ അന്തരിച്ച ജിഇഎഫ് പ്രോഗ്രാമുകളുടെ ഡയറക്ടര്‍ ഗുസ്താവോ ഫൊന്‍സേകയുടെ സ്മരണയ്ക്കായാണ് ജിഇഎഫ് ഗുസ്താവോ ഫോണ്‍സെക്ക യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാം ആരംഭിച്ചത്. രാജ്യങ്ങളിലെ യുവ പരിസ്ഥിതി നേതാക്കളുടെ ഭാവി തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംരക്ഷണ ഫെലോഷിപ്പുകള്‍, ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഫീല്‍ഡ് വര്‍ക്കിനുള്ള ധനസഹായം, അന്താരാഷ്ട്ര ഇവന്റുകളില്‍ പങ്കെടുക്കുന്നതിനുള്ള അവാര്‍ഡുകള്‍ എന്നിവ ഫോണ്‍സെക്ക ലീഡര്‍ഷിപ്പ് പ്രോഗ്രാം നല്കുന്നു. എംബിഇസഡ് ഫണ്ടുമായുള്ള അവരുടെ സഹകരണത്തിലൂടെ, വികസ്വര രാജ്യങ്ങളിലെ യുവ സംരക്ഷകരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് ഗ്ലോബല്‍ ഫീല്‍ഡ് ഗ്രാന്റുകള്‍ പ്രതിവര്‍ഷം 5 ലക്ഷം ഡോളര്‍ അനുവദിക്കും. വികസ്വര രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി ഗവേഷണത്തിലും ം ലക്ഷ്യമിടുന്നു. പാരിസ്ഥിതിക സംരക്ഷണത്തിന് വരും തലമുറയ്ക്കായി നിക്ഷേപം നടത്തുന്നതിന് ജിഇഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് ജിഇഎഫ് സിഇഒയും ചെയര്‍പേഴ്സനുമായ കാര്‍ലോസ് മാനുവല്‍ റോഡ്രിഗസ് പറഞ്ഞു.