
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി. യുഎഇയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മുസ്ലിം ബ്രദര്‍ഹുഡിലെ 43 പേര്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റ് 5 പ്രതികള്‍ക്ക് 15 വര്‍ഷം വീതവും വേറെ 5 പേര്‍ക്ക് 10 വര്‍ഷം വീതവും തടവ് വിധിച്ചു. ഇതുമായി ബന്ധപ്പെട്ട 6 കമ്പനികള്‍ക്ക് 2 കോടി ദിര്‍ഹം വീതം പിഴയും ചുമത്തി. അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതിയാണ് 53 പേരുടെ ശിക്ഷ പ്രഖ്യാപിച്ചത്. 24 പ്രതികള്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കുകയും ഒരാളെ വെറുതെ വിടുകയും ചെയ്തു. ജസ്റ്റിസ് ആന്‍ഡ് ഡിഗ്നിറ്റി സംഘടന രൂപീകരിച്ച് യുഎഇയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.