
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
കുവൈത്ത് സിറ്റി : ആര്‍ട്ടിക്കിള്‍ 18 വിസയിലുള്ള വിദേശികള്‍ക്ക് സ്വകാര്യ കമ്പനികളില്‍ മാനേജിങ് ഡയറക്ടര്‍ പദവി വഹിക്കുന്നതിനുള്ള വിലക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിന്‍വലിച്ചു. ഇതോടെ ആര്‍ട്ടിക്കിള്‍ 19 ലേക്ക് മാറാതെ തന്നെ ഷൂണ്‍ വിസയിലുള്ള കുവൈത്തിലെ വിദേശികള്‍ക്ക് രാജ്യത്തെ കമ്പനികളില്‍ ബിസിനസ് പങ്കാളികള്‍ ആകാം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 20, 22, 24 എന്നീ വിസകളിലുള്ളവര്‍ക്ക് ഇത് ബാധകമല്ലെന്നും അവര്‍ക്ക് കമ്പനികളില്‍ ഇത്തരം സ്ഥാനങ്ങള്‍ വഹിക്കാനുള്ള വിലക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മലയാളികള്‍ അടക്കം നിരവധി ആളുകള്‍ ആണ് വിലക്ക് മൂലം ആര്‍ട്ടിക്കിള്‍ 18 ല്‍ നിന്ന് 19 ലേക്ക് മാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാനായി കാത്തിരുന്നത്. രാജ്യത്തെ നാല്പത്തിഅയ്യായിരം കമ്പനികളില്‍ ഏകദേശം പതിനായിരത്തോളം കമ്പനികളില്‍ വിദേശികള്‍ പങ്കാളികളാണെന്ന് മാനവശേഷി മന്ത്രാലയം കണ്ടെത്തിയിരുന്നു. നിരോധനം ഏര്‍പെടുത്തുന്നതിന് മുമ്പ് പിന്തുടരുന്ന നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി എല്ലാ കമ്പനികളും സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യും. മൂലധനനിക്ഷേപങ്ങള്‍ വിദേശത്തേക്ക് ഒഴുകാന്‍ കാരണമാകുമെന്ന ആക്ഷേപം മുഖവിലക്കെടുത്താണ് വാണിജ്യ മന്ത്രാലയം ഇക്കാര്യത്തില്‍ വീണ്ടും പഴയ സ്ഥിതി പുനഃസ്ഥാപിച്ചതെന്ന് ഉന്നത വൃത്തങ്ങളെ അടിസ്ഥാനപെടുത്തി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.