
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് (82) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 2011 നവംബര്‍ മുതല്‍ 2019വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. 2001 ഫെബ്രുവരി 14ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. 2003 ജൂലൈ 14ന് രൂപീകരിച്ച ഗവണ്മെന്റിലും ഈ പദവികള്‍ നിലനിര്‍ത്തി. 2006 ഫെബ്രുവരി 9ന് ഒന്നാം ഉപപ്രധാനമന്ത്രി,ആഭ്യന്തര മന്ത്രി,പ്രതിരോധ മന്ത്രി എന്നീ പദവികള്‍ തേടിയെത്തി. ജൂലൈയില്‍ രൂപീകരിച്ച മന്ത്രിസഭയിലും പ്രസ്തുത സ്ഥാനങ്ങള്‍ നിലനിര്‍ത്തി. 2011ല്‍ പ്രധാനമന്ത്രിയാകുന്നത് വരെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു.
സാമൂഹ്യകാര്യ തൊഴില്‍ മന്ത്രി, വാര്‍ത്താ വിതരണ മന്ത്രി എന്നീ നിലകളിലും സേവനമനുഷ്ടിച്ചു. പിന്നീട് അമീറിന്റെ ഓഫീസില്‍ ഉപദേശകനായിരുന്നു.
1942ല്‍ ജനിച്ച ശൈഖ് ജാബര്‍, കുവൈത്ത് അമീരി ദിവാനില്‍ ഭരണ-സാമ്പത്തിക കാര്യങ്ങളുടെ കണ്‍ട്രോളറായാണ് പൊതുസേവനം ആരംഭിച്ചത്. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഡയരക്ടര്‍, അഡ്മിനിസ്ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി, ഹവല്ലി, അഹമ്മദി മേഖലകളുടെ ഗവര്‍ണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.