
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : അന്യവത്കരിക്കപ്പെട്ട ഇന്ത്യക്കാരന്റെ സ്വത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ട ഭൂമികയായി ദേശീയ പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്ത ഗാന്ധിജിയുടെ ജീവിതവും ദര്‍ശനങ്ങളും കാലാതീതമാണെന്ന് ചരിത്ര ഗ്രന്ഥ രചയിതാവ് പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം (എംജിസിഎഫ്) ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശുദ്ധമായ ജനസേവനത്തിലാണ് രാഷ്ട്രീയം കുടികൊള്ളുന്നതെന്നും നേതാവിന്റെ കഷ്ടസഹനങ്ങളിലൂടെയാണ് ഒരു സമൂഹത്തിന്റെ ആത്മാവ് ജാഗ്രത്താവുകയുള്ളൂവെന്നും ഗാന്ധിജി ജീവിതത്തിലൂടെ തെളിയിച്ചു. അധിനിവേശങ്ങളും യുദ്ധങ്ങളും നരഹത്യകളും ഇന്നും മനുഷ്യരാശിക്ക് കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. സമകാലിക ലോകസാഹചര്യത്തില്‍ മഹാത്മാഗാന്ധി മുന്നോട്ടുവച്ച അഹിംസാത്മക പ്രതിരോധം അനുദിനം പ്രസക്തമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍കാസ് യുഎഇ വര്‍ക്കിങ് പ്രസിഡന്റ് ടി.എ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. എംജിസിഎഫ് പ്രസിഡന്റ് പി.വി സുകേശന് അധ്യക്ഷനായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ട്രഷറര്‍ ഷാജി ജോണ്‍,വി.നാരായണന് നായര്‍ പ്രസംഗിച്ചു. എംജിസിഎഫ് ജനറല്‍ സെക്രട്ടറി നൗഷാദ് മന്ദങ്കാവ് സ്വാഗതവും, മുസ്ഥഫ കൊച്ചന്നൂര്‍ നന്ദിയും പറഞ്ഞു. മഹാത്മ ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചനയും നടത്തി.