
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : അധ്യയന വര്‍ഷത്തിന്റെ ആദ്യ ആഴ്ചകളില്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഉദ്യോഗസ്ഥര്‍ ദുബൈയിലെ വിവിധ സ്കൂളുകളില്‍ സന്ദര്‍ശനം നടത്തി. വിവിധ സമൂഹങ്ങളുമായി ആശയവിനിമയം മെച്ചപ്പെടുത്താനും വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം. സന്ദര്‍ശനത്തിന്റ ആദ്യ ആഴ്ചയില്‍ അല്‍ ഷൊറൂഖ് കിന്ഡര്ഗാര്ട്ടന്, ഡിസംബര്‍ സെക്കന്‍ഡ് സ്കൂള്‍, അല്‍ സാദ സ്കൂള്‍, ഹെസ്സ ബിന്ത് അല്‍മുര്‍ സ്കൂള്‍, ദുബൈ സെന്റര്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ തുടങ്ങിയ സ്കൂളുകളില്‍ നടന്നു. രണ്ടാമത്തെ ആഴ്ചയില്‍, അല്‍ അഹ്ലിയ ചാരിറ്റബിള്‍ സ്കൂള്‍, കാര്‍മല്‍ സ്കൂള്‍, ഇന്ത്യന്‍ സ്കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളിലും പര്യടനം നടത്തുകയും ചെയ്തു. സന്ദര്‍ശന വേളയില്‍, ജിഡിആര്‍എഫ്എ ദുബൈയുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവര്‍ കുട്ടികളെ സ്വാഗതം ചെയ്യുകയും, അവര്‍ക്കായി സമ്മാനങ്ങള്‍, അനുസ്മരണ ഉപഹാരങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്യുകയുമുണ്ടായി. ഇതിലൂടെ 3,800ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കുകയും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. ഈ സംരംഭത്തിന്റെ പ്രയോജനം 4000 കുട്ടികളിലേക്ക് എത്തിക്കാനാണ് അധികൃതര്‍ ലക്ഷ്യം വെക്കുന്നത്.
ജിഡിആര്‍എഫ്എ അവരുടെ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് മാത്രമല്ല, മറ്റുഇതര സമൂഹത്തിലേക്കും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലും വ്യാപിപ്പിക്കുകയാണ്. ബോധവല്‍ക്കരണവും കമ്മ്യൂണിറ്റി സംരംഭങ്ങളും ജിഡിആര്‍എഫ്എ പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സാലം, സലാമ എന്നിവരെ കുട്ടികള്‍ ആവേശത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയും, പുതിയ അധ്യയന വര്‍ഷം ആത്മവിശ്വാസത്തോടും പോസിറ്റീവ് മനോഭാവത്തോടും തുടക്കമിടാന്‍ ഈ സന്ദര്‍ശനം കുട്ടികളില്‍ പ്രചോദനമാവുകയും ചെയ്തു. ഈ സംരംഭത്തിന് മാനേജ്മെന്റും രക്ഷിതാക്കളും പ്രശംസകള്‍ അര്‍പ്പിച്ചു. പുതിയ തലമുറയെ പരിപാലിക്കുന്നതിനുള്ള ജിഡിആര്‍എഫ്എയുടെ പ്രതിബദ്ധതയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.