
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : താമസക്കാരെയും സഞ്ചാരികളെയും എല്ലാകാലവും ഒരുപോലെ വിസ്മയിപ്പിക്കുന്ന ദുബൈ ഗ്ലോബല്‍ വില്ലേജ് ഒക്ടോബര്‍ 16ന് തുറക്കും. ഈ വര്‍ഷത്തെ സീസണ് 2025 മെയ് 11 വരെ നീണ്ടുനില്‍ക്കും. വേനല്‍ക്കാലങ്ങളില്‍ ഈ ജനപ്രിയ ലക്ഷ്യസ്ഥാനം അടച്ചിടികയാണ് പതിവ്. കടുത്ത ചൂട് മാറി രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതോടെ ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കും. ഈ വര്‍ഷം ഓഫറുകള്‍ വിപുലീകരിക്കും. കൂടുതല്‍ സാംസ്കാരിക പരിപാടികള്‍, ഇതുവരെ കണ്ടിട്ടില്ലാത്ത വിനോദം, ആവേശകരമായ ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരണങ്ങള്‍ ഗ്ലോബല്‍ വില്ലേജിന്റെ പ്രത്യേകതയായിരിക്കും. കഴിഞ്ഞുപോയ 28ാം സീസണില്‍, ഗ്ലോബല്‍ വില്ലേജ് 10 ദശലക്ഷം സന്ദര്‍ശകരുമായി ഒരു പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 27 പവലിയനുകളിലായി 90 രാജ്യങ്ങളിലെ സംസ്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ സീസണില്‍ 400ലധികം കലാകാരന്മാര് പങ്കെടുത്തു, പ്രേക്ഷകര്‍ 40,000 ത്തിലധികം പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സീസണില്‍ 200ലധികം റൈഡുകളും വിനോദ ആകര്‍ഷണങ്ങളും, 3,500ലധികം ഷോപ്പിംഗ് ഔട്ട്ലെറ്റുകളും 250 ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടായിരുന്നു. വര്‍ഷത്തിന്റെ തണുത്ത പകുതിയില്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ഗ്ലോബല്‍ വില്ലേജ് ടിക്കറ്റുകള്‍ സാധാരണയായി മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും സൗജന്യമായിരിക്കും.