
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ : യുഎഇയില്‍ സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 314 ദിര്‍ഹമാണ് സ്വര്‍ണവില. അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ്, പലിശ നിരക്ക് കുറച്ചതോടെയാണ് സ്വര്‍ണവില കുതിച്ചുയരുന്നത്. ഏതാനും ആഴ്ചകളായി 300 ദിര്‍ഹമാണ് സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണം റെക്കോര്‍ഡുകള്‍ കടന്ന് ഗ്രാമിന് 290.75 ദിര്‍ഹത്തിലെത്തി. 21 കാരറ്റിന് 281.5 ദിര്‍ഹവും, 18 കാരറ്റിന് 241.25 ദിര്‍ഹവുമാണ് ഇന്നലത്തെ വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2611.93 ഡോളറിനാണ് വ്യാപാരം നടത്തിയത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ ഡോളറില്‍ മുടക്കേണ്ട നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തില്‍ നിക്ഷേപിച്ചതാണ് വില വര്‍ധനയ്ക്ക് കാരണം.