
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : വിദ്യാഭാസ,തൊഴില്‍, ഐ.ടി,വാണിജ്യ മേഖലകളിലെ നൂതന സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ചന്ദ്രിക-ടാല്‍റോപ് സ്റ്റാര്‍ട്ടപ് കോണ്‍ഫറന്‍സ് ഇന്ന് അബുദാബിയില്‍ നടക്കും. രാത്രി ഏഴു മണി മുതല്‍ 10 മണി വരെ അബുദാബി മാരിയറ്റ് ഹോട്ടല്‍ ഡൗണ്ടൗണില് നടക്കുന്ന കോണ്‍ഫറന്‍സിന്റെ വിവിധ സെഷനുകളില്‍ നൂതന ടെക്നോളജികളെയും വന്‍കിട സ്റ്റാര്‍ട്ടപ്പുകളെയും പരിചയപ്പെടുത്തും. കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലി മാതൃകയില്‍ കേരളത്തെയും ടെക്നോളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഹബ്ബാക്കി മാറ്റുകയാണ് ടാല്‍റോപ്പിന്റെ ലക്ഷ്യം. കേരളത്തിന്റെ ഭൂമി ശാസ്ത്ര സവിശേഷതകളെ പരിഗണിച്ചുകൊണ്ട് എജ്യൂക്കേഷന്‍, ഐ. ടി,സ്റ്റാര്‍ട്ടപ്പ്,ടൂറിസം,ഹെല്‍ത്ത്കെയര്‍ ഉള്‍പ്പടെയുള്ള മേഖലകളിലെ അനന്ത സാധ്യതകളിലേക്ക് പുതിയ വാതായനങ്ങള്‍ തുറക്കപ്പെടുന്ന സംഗമമാകും സ്റ്റാര്‍ട്ടപ് കോണ്‍ഫറന്‍സ്.
സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിലൂടെ വലിയൊരു പരിവര്‍ത്തനം സാധ്യമാകുമെന്ന് തിരിച്ചറിഞ്ഞാണ് സിലിക്കണ്‍വാലി മോഡല്‍ അനുകൂല ഇക്കോസിസ്റ്റം ഒരുക്കി കൊണ്ടുതന്നെ ആപ്പിളും ആമസോണും ആലിബാബയുമെല്ലാം പോലെ വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ നിന്നും സാധ്യമാക്കുക എന്ന ഇനീഷ്യേറ്റീവിന് ടാല്‍റോപ് തുടക്കമിട്ടത്. വാര്‍ത്താമാധ്യമ രംഗം സാമൂഹിക മുന്നേറ്റത്തിനുതകുന്നതാകണമെന്ന നയ നിലപാടില്‍ വിട്ടു വീഴ്ചയില്ലാതെ, പതിറ്റാണ്ടുകളായി മലയാളിയുടെ വായനാലോകത്തെ സമ്പന്നമാക്കുന്ന ചന്ദ്രിക ദിനപത്രവും ഗള്‍ഫ് ചന്ദ്രികയും ടാല്റോപും ചേര്‍ന്ന് അബുദാബിയില്‍ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ്.
ജി.സി.സിയിലെ മലയാളി സമൂഹത്തോടൊപ്പം ചേര്‍ന്ന് കേരളത്തെ ലോകവുമായി ബന്ധിപ്പിച്ച് വന്‍കിട സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കി തൊഴിലില്ലായ്മയുള്‍പ്പെടെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം സംരംഭക മേഖലയില്‍ വലിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാവുന്ന ദൗത്യത്തെയാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് പരിചയപ്പെടുത്തുന്നത്. ഓരോന്നിനും 100 കോടി മുതല്‍ 1000 കോടി വരെ മൂല്യമുള്ള നൂറിലധികം ഡിജിറ്റല്‍ അസറ്റുകള്‍ നിര്‍മ്മിച്ചെടുക്കുന്ന ടെക്നോളജി കമ്പനിയാണ് ടാല്‍റോപ്. ഓരോ മലയാളിക്കും സാമ്പത്തിക സുസ്ഥിരതയും സാമൂഹിക അന്തസ്സും നേടിയെടുക്കാന്‍ കഴിയുന്ന അവസരങ്ങളെ വിശദമാക്കുന്നതിനാണ് ഗള്‍ഫ് ചന്ദ്രികയും ടാല്റോപും ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം.