
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമിന് ഇന്നലെ 75-ാം പിറന്നാള്‍. തന്റെ പിതാവിന് ജന്മദിനാശംസകള് ശൈഖ് ഹംദാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. 1949 ജൂലൈ 15 നാണ് ശൈഖ് മുഹമ്മദ് ജനിച്ചത്. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലാണ് ജന്മദിനം പങ്കുവെച്ചത്. 16.4 ദശലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാമില്‍, കിരീടാവകാശി ശൈഖ് മുഹമ്മദിന്റെ കുട്ടിക്കാലം മുതല്‍ ദുബൈ ഭരണാധികാരിയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ വരെയുള്ള വീഡിയോ പുറത്തുവിട്ടു. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ്, അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍, 10 ഫോട്ടോഗ്രാഫുകള്‍ കാണിക്കുന്നു, അവസാന ചിത്രത്തില്‍ അദ്ദേഹത്തിന് ‘ഹാപ്പി ബര്‍ത്ത്ഡേ’ ആശംസിക്കുന്നു.