
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : യുഎഇയില്‍ വേനലവധി കഴിഞ്ഞ് കുട്ടികള്‍ വിദ്യാലയങ്ങളിലേക്ക് മടങ്ങുന്ന ഘട്ടത്തില്‍ രാജ്യത്തെ കാലാവസ്ഥയിലും പരിസ്ഥിതിയിലുമുള്ള വ്യതിയാനം മൂലം കുട്ടികള്‍ക്ക് ഉണ്ടാകാവുന്ന ആരോഗ്യപരമായ പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടികള്‍ വ്യത്യസ്ത കാലാവസ്ഥയില്‍ സമ്പര്‍ക്കം പുലര്‍ത്തിയ ശേഷമാണ് യുഎഇയുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനിടയില് നിരവധി രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. രാജ്യത്തെ കാലാവസ്ഥ വേനല്‍ച്ചൂടില്‍ നിന്ന് തണുത്ത ശരത്കാലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. മറ്റു കാലാവസ്ഥയിലുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്ത കുട്ടികളെ കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നു. യുഎഇയില്‍ കടുത്ത ചൂട് കഴിഞ്ഞ് പതുക്കെ തണുത്ത സായാഹ്നങ്ങളുടെ ആരംഭവും അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെട്ടെന്നുള്ള മാറ്റം രോഗസാധ്യത വര്‍ദ്ധിപ്പിക്കും. വിദേശത്ത് നേരിടുന്ന പുതിയ രോഗകാരികളുമായോ പാരിസ്ഥിതിക സാഹചര്യങ്ങളുമായോ കുട്ടികളുടെ പ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായി പൊരുത്തപ്പെടണമെന്നില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
മാറ്റങ്ങളോടെയുള്ള കാലാവസ്ഥാ രീതികള്‍ കുട്ടികളെ അണുബാധയ്ക്ക് കൂടുതല്‍ സാധ്യതകളുണ്ട്. വിദേശ യാത്രകള്‍ കഴിഞ്ഞ് മടങ്ങിയെത്തുന്നവരില്‍ സാധാരണ ശ്വാസകോശ സംബന്ധമായ അണുബാധകള്‍, ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ജെറ്റ് ലാഗ്, ക്ഷീണം തുടങ്ങിയവയാണ് പ്രധാനമായും ബാധിക്കുക. സാധാരണ രോഗങ്ങളില്‍ ജലദോഷം, അക്യൂട്ട് ഫറിഞ്ചൈറ്റിസ്, ചുമ എന്നിവ ഉള്‍പ്പെടുന്നു. ഇത് ചിലപ്പോള്‍ അക്യൂട്ട് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ വരെ ബാധിക്കും. അനാരോഗ്യകരമോ വേവിക്കാത്തതോ ആയ ഭക്ഷണം കഴിക്കുന്നത് പോലുള്ള ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍, അക്യൂട്ട് ഗ്യാസ്ട്രോഎന്റൈറ്റിസ് പോലുള്ള ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ക്കും ഇടയുണ്ട്. കുട്ടിക്ക് പ്രത്യേക രോഗങ്ങളുണ്ടെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രയ്ക്ക് ശേഷമുള്ള വാക്സിനേഷനുകളും ആവശ്യമായി വന്നേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സീസണല്‍ ഫ്ലൂ വാക്സിന് ചില ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. യുഎഇയില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍ കുട്ടികളെ നല്ലപോലെ ശ്രദ്ധിക്കണം. കുട്ടിക്ക് ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. സമീകൃതാഹാരം കഴിക്കുന്നത് തുടരുന്നുവെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അത് ശരീരം വീണ്ടെടുക്കാനും ക്രമീകരിക്കാനും കഴിയും. കുട്ടികളെ വിശ്രമിക്കാന്‍ ധാരാളം സമയം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.