
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : മുസ്്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘ഫോര്‍ വയനാട്’ ധന സമാഹരണ കാമ്പയിനില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ജില്ല, മണ്ഡലം കമ്മിറ്റികള്‍ക്ക് ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആദരം. ഷാര്‍ജ കെഎംസിസി ഹാളില്‍ നടന്ന പരിപാടിയില്‍ ഏറ്റവും കൂടുതല്‍ സംഖ്യ സ്വരൂപിച്ച ജില്ല, മണ്ഡലം കമ്മിറ്റികളെ മെമെന്റോ നല്കി അനുമോദിച്ചു. പരിപാടി ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കബീര്‍ ചാന്നാങ്കര, ത്വയ്യിബ് ചേറ്റുവ, കെ.എസ് ഷാനവാസ് സംസാരിച്ചു. ‘പൊതുമാപ്പ് പൊതു പ്രവര്‍ത്തകര്‍ അറിഞ്ഞിരിക്കേണ്ടത്’ എന്ന വിഷയത്തില്‍ അഡ്വ. പി.എ ഹക്കീം ഒറ്റപ്പാലം ക്ലാസെടുത്തു. ഇത് സംബന്ധിച്ച് സംശയ നിവാരണത്തിനും അവസരമൊരുക്കി. ആക്ടിങ് ജനറല്‍ സെക്രട്ടറി നസീര്‍ കുനിയില്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ റഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഫോര്‍ വയനാട് കാമ്പയിനിലേക്ക് അരക്കോടി രൂപയാണ് ഷാര്‍ജ കെഎംസിസി ആദ്യം വാഗ്ദാനം ചെയ്തിരുന്നത്. എന്നാലത് 59 ലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ വിവിധ, ജില്ല മണ്ഡലം കമ്മിറ്റികള്‍ നടത്തിയ കഠിന പ്രയത്നത്തിലൂടെ സാധിച്ചതായി ഹാഷിം നൂഞ്ഞേരി പറഞ്ഞു. നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത് പ്രവര്‍ത്തകരെ കൂടുതല്‍ കര്‍മ്മോല്‍സുകരാക്കാന്‍ ഉപകരിക്കുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച നിസാര്‍ തളങ്കര പറഞ്ഞു. ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കണ്ണൂര്‍ നേടി. രണ്ടാമത് കോഴിക്കോടാണ്, മൂന്നാമത് മലപ്പുറവും. മണ്ഡലം തലത്തില്‍ ഏറ്റവും കൂടുതല്‍ സംഖ്യ സ്വരൂപിച്ചത് നാദാപുരം. തൊട്ട് പിന്നില്‍ കൂത്ത്പറമ്പ്. മൂന്നാം സ്ഥാനം പൊന്നാനിയും കരസ്ഥമാക്കി. സംസ്ഥാനത്തെ മികച്ച നേട്ടം കൈവരിച്ച 20 മണ്ഡലം കമ്മിറ്റികളെ പ്രത്യേകം അഭിനന്ദിച്ചു.
വിവിധ ജില്ല, മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് സുബൈര്‍ പള്ളിക്കല്‍, മുഹമ്മദ് മാട്ടുമ്മല്‍, സി.കെ കുഞ്ഞബ്ദുല്ല, റിയാസ് നടക്കല്‍, നുഫൈല്‍ പുത്തഞ്ചിറ, അര്‍ഷാദ് അബ്ദുല്‍ റഷീദ്, പി.പി റഫീഖ്, ഹാരിസ് കയ്യാല, കെ.പി ഷാനവാസ്, സക്കീര്‍ തളിപ്പറമ്പ് പ്രസംഗിച്ചു.