
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : ഗാര്‍ഹിക വിസക്കാരെ കമ്പനി വിസയിലേക്ക് മാറ്റുന്നതിനുള്ള രണ്ടുമാസ കാലയളവ് അവസാനിച്ചു. ജൂലൈ 14 മുതല്‍ സപ്തംബര്‍12 വരെയായിരുന്നു ഇളവ് കാലയളവ്. സമയ പരിധിക്കുള്ളില്‍ ആനുകൂല്യം പ്രയോജനപ്പെടുത്തിയവരുടെ കണക്ക് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ആഭ്യന്തര, പ്രതിരോധ മന്ത്രിയായ ഷൈഖ് ഫഹദ് അല്‍യൂസഫ് അല്‍സബാഹിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കുടിയേറ്റ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി അറിയുന്നു. ഗാര്‍ഹിക വിസയില്‍ സ്പോണ്സര്ക്കൊപ്പമല്ലാതെ തൊഴിലെടുക്കുന്നവരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കും. നിയമ ലംഘകരായ കുടിയേറ്റ തൊഴിലാളികളെ പിടികൂടുന്നതിന് വിവിധ ഗവര്‍ണ്ണറേറ്റുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലിടങ്ങള്‍, പാര്‍പ്പിടങ്ങള്‍, തെരുവുകള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന വ്യാപിപ്പിക്കും.
ഗാര്‍ഹിക വിസയില്‍ വന്ന് വെളിയില്‍ അനധികൃതമായി തൊഴിലെടുക്കുന്ന മലയാളികളടക്കം നിരവധി പ്രവാസികളുണ്ട്. കമ്പനി വിസയെക്കാള്‍ താരതമ്യേന ചെലവ് കുറവാണ് ഗാര്‍ഹിക വിസക്ക് എന്നതിനാലാണ് ഇത്. വിദേശ തൊഴിലാളികള്‍ക്ക് താമസം നിയമ വിധേയമാക്കാനും നിയമ ലംഘകര്‍ക്ക് രാജ്യം വിടാനും വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും അവസരങ്ങള്‍ പ്രയോജനപ്പെടുത്താതെ കുവൈത്തില്‍ തുടരുന്നവരെ അധികൃതര്‍ കര്‍ശനമായി നേരിടും. ജയില്‍ വാസം, നാടു കടത്തല്‍, കരിമ്പട്ടികയില്‍പ്പെടുത്തല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ പിടിയിലകപ്പെടുന്ന കുടിയേറ്റ നിയമ ലംഘകര്‍ അനുഭവിക്കേണ്ടി വരും. കുടിയേറ്റ മേഖലയിലെ നിയമ ലംഘനം തടയുന്നതിന് യാഥാര്ത്ത്യ ബോധത്തോടെയുള്ള നടപടികളാണ് കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.
2024 മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ നടപ്പിലാക്കിയ പൊതുമാപ്പിന് ലളിതമായ വ്യവസ്ഥകളാണ് മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. കുടിയേറ്റ രേഖകളില്ലാത്ത ഏതൊരു വിദേശപൗരനും സ്വന്തം രാജ്യത്തെ പാസ്സ്പോര്ട്ടുണ്ടെങ്കില് നിയമ നടപടി അഭിമുഖീകരിക്കതെ വിമാന ടിക്കേറ്റെടുത്ത് കുവൈത്ത് വിടാന്‍ അവസരമൊരുക്കുന്നതായിരുന്നു വ്യവസ്ഥ. കുവൈത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താമസം നിയമ വിധേയമാക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിരുന്നു. ഗാര്‍ഹിക (വിസാ നമ്പര്‍20 ഖാദിം)വിസയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ വിസയിലേക്ക് (വിസാ നമ്പര്‍18 സൂണ്‍) മാറാനുള്ള അവസരം നല്കിയതും ഇതിന്റെ ഭാഗമായാണ്.