
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
കുവൈത്ത്സിറ്റി : നിയമ ലംഘകരായ കുടിയേറ്റ തൊഴിലാളികളെ പിടികൂടുന്നതിനുള്ള പരിശോധന കര്‍ശനമാക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് അല്‍യൂസഫ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇതിന്റെ ഭാഗമായി വിവിധ ഗവര്‍ണ്ണറേറ്റുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. തൊഴിലിടങ്ങള്‍, പാര്‍പ്പിടങ്ങള്‍, തെരുവുകള്‍, മാളുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കും. കുടിയേറ്റ മേഖലയിലെ നിയമ ലംഘനം തടയുന്നതിന് യാഥാര്ത്ഥ്്യ ബോധത്തോടെയുള്ള നടപടികളാണ് കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. 2024 മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെ നടപ്പിലാക്കിയ പൊതുമാപ്പിന് ലളിതമായ വ്യവസ്ഥകളാണ് മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നത്. കുടിയേറ്റ രേഖകളില്ലാത്ത ഏതൊരു വിദേശപൗരനും സ്വന്തം രാജ്യത്തെ പാസ്സ്പോര്ട്ടുണ്ടെങ്കില് നിയമ നടപടി അഭിമുഖീകരിക്കതെ വിമാന ടിക്കേറ്റെടുത്ത് കുവൈത്ത് വിടാന്‍ അവസരമൊരുക്കുന്നതായിരുന്നു. കുവൈത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താമസം നിയമ വിധേയമാക്കാനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിരുന്നു. കൂടാതെ ഗാര്‍ഹിക (വിസാ നമ്പര്‍20 ഖാദിം)വിസയില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ വിസയിലേക്ക് (വിസാ നമ്പര്‍18 സൂണ്‍) മാറാനും കുടിയേറ്റ വകുപ്പ് വ്യവസ്ഥകള്‍ ലളിതമാക്കിയിട്ടുണ്ട്. ഈ സൗകര്യം സപ്തംബര്‍ 12ന് അവസാനിക്കും. വിദേശ തൊഴിലാളികള്‍ക്ക് താമസം നിയമ വിധേയമാക്കാനും നിയമ ലംഘകര്‍ക്ക് രാജ്യം വിടാനും വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും അവസരങ്ങള്‍ പ്രയോജനപ്പെടുത്താതെ കുവൈത്തില്‍ തുടരുന്നവരെ അധികൃതര്‍ കര്‍ശനമായി നേരിടും. ജയില്‍ വാസം, നാടു കടത്തല്‍, കരിമ്പട്ടികയില്‍പ്പെടുത്തല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ പിടിയിലകപ്പെടുന്ന കുടിയേറ്റ നിയമ ലംഘകര്‍ അനുഭവിക്കേണ്ടി വരും.