ടെലികോം മേഖലയില്‍ യുഎഇ 6ജി നടപ്പാക്കുന്നു

ഫുജൈറ: അല്തുവിയായിനില് വീട്ടിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഇമാറാത്തി കുട്ടികള്‍ മരിച്ചു. 8 വയസ്സുള്ള പെണ്‍കുട്ടിയും 7 വയസ്സുള്ള ആണ്‍കുട്ടിയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 5 വയസ്സുള്ള കുട്ടിയെ അധികൃതര്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിയോടെ അല്‍ തുവിയായിനിലെ വീട്ടില്‍ തീപിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് ഓപ്പറേറ്റിംഗ് റൂമിന് റിപ്പോര്‍ട്ട് ലഭിച്ചു. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം വീട്ടിലെത്തി നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരെ കൂടുതല്‍ ചികിത്സക്കായി ദിബ്ബ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രാജ്യത്ത് വേനല്‍ക്കാലം കടുത്തതിനാല്‍ അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി ഉബൈദ് അല്‍ തുനൈജി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. എയര്‍ കണ്ടീഷനിംഗ്, റഫ്രിജറേഷന്‍ ഉപകരണങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന വൈദ്യുത ലോഡുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കും. ഇലക്ട്രിക്കല്‍ ലൈനുകളുടെ പരിപാലനവും അവയുടെ സുരക്ഷയും ഉറപ്പാക്കാന്‍ അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. ഫുജൈറ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗാനേം അല്‍ കാബി രണ്ട് കുട്ടികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റ കുടുംബം വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
1 Comment
Muhammed Jabir. M
🤲