
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : കുവൈത്തില്‍ ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കാത്തവരായി 11 ലക്ഷത്തോളം പേര് ഇനിയും ബാക്കിയുണ്ടെന്ന് പേര്‍സണല്‍ ഇന്‍വെസ്റ്റിഗഷന്‍ ഡിപ്പാര്‍ട്മെന്റ് മേധാവി ലെഫ്റ്റനന്റ് കേണല്‍ ഹമദ് ജാസിം അല്‍ ഷമ്മരി അറിയിച്ചു. ഇതില്‍ ഒരു ലക്ഷത്തി പതിനായിരം പേര് കുവൈത്തികളും ഏഴു ലക്ഷത്തി തൊണ്ണൂറായിരം പേര് വിദേശികളുമാണ്. ജനങ്ങളുടെ സൗകര്യാര്‍ത്ഥം ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മാളുകളില്‍ സജ്ജീകരിച്ച ഓഫീസുകളുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 30 വരെ മാത്രമേ ഉണ്ടാവുകയുള്ളു. 360, അവന്യൂസ്, അല്‍ കൂത്ത്, അല്‍ ആസിമ മുതലായ മാളുകളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ മുന്‍കൂര്‍ അപ്പോയ്ന്റ്മെന്റ് ആവശ്യമില്ല ഒക്ടോബര്‍ ഒന്ന് മുതല്‍ സഹല്‍ ആപ്പ് വഴി മുന്‍കൂര്‍ അപ്പോയ്ന്റ്മെന്റ് നേടിയ ശേഷം രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ബയോമെട്രിക് കേന്ദ്രങ്ങളില്‍ നിന്നും നടപടി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണെന്നും അല്‍ ഷമ്മരി വ്യക്തമാക്കി. ബയോമെട്രിക് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സ്വദേശികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയും വിദേശികള്‍ക്ക് ഡിസംബര്‍ 30 വരെയുമാണ് സമയ പരിധി അനുവദിച്ചത്. സമയപരിധി കഴിഞ്ഞാല്‍ ബയോമെട്രിക് പൂര്‍ത്തിയാക്കാത്തവരുടെ എല്ലാ സര്‍ക്കാര്‍ ഇടപാടുകളും നിര്‍ത്തിവെക്കുമെന്ന് ഗവണ്മെന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.