
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി ഈ അധ്യയന വര്‍ഷത്തേക്കുള്ള ‘ഇത്കാന്‍’ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പിന്റെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. എമിറേറ്റിലെ സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും അതോറിറ്റിയുടെ കാഴ്ചപ്പാട് കൈവരിക്കുകയുമാണ് ലക്ഷ്യം. എമിറേറ്റിലെ 129 സ്വകാര്യ സ്കൂളുകളില്‍ 9 വ്യത്യസ്ത പാഠ്യപദ്ധതികളെ പ്രതിനിധീകരിക്കുന്ന 63 സ്വകാര്യ സ്കൂളുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ 80% പുരോഗതി കാണിച്ചു. എമിറേറ്റിലെ 100% സ്വകാര്യ സ്കൂളുകളും സ്വീകാര്യമായ അല്ലെങ്കില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നുവെന്നും 68% സ്കൂളുകള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നുവെന്നും ഫലങ്ങള്‍ വ്യക്തമാക്കി. അവസാന ഫലങ്ങളില്‍ ഒരു സ്കൂളിന് മികച്ച റേറ്റിംഗ് ലഭിച്ചു. 9 സ്കൂളുകള്‍ക്ക് വളരെ നല്ല റേറ്റിംഗ് ലഭിച്ചു. 69 സ്കൂളുകള്‍ക്ക് നല്ല റേറ്റിംഗ് ലഭിച്ചു. 38 സ്കൂളുകള്‍ക്ക് സ്വീകാര്യമായ റേറ്റിംഗ് ലഭിച്ചു. അതേസമയം എമിറേറ്റിലെ ഒരു സ്കൂളും ദുര്‍ബലമായ റേറ്റിംഗില്‍ വന്നില്ല. 2018-2019 വര്‍ഷങ്ങളില്‍ നടത്തിയ മൂല്യനിര്‍ണ്ണയ ഫലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എമിറേറ്റിലെ വിദ്യാഭ്യാസ നിലവാരത്തില്‍ ഗണ്യമായ പുരോഗതി കാണിക്കുന്നു. എല്ലാ സ്വകാര്യ സ്കൂളുകളും മികച്ച വിദ്യാഭ്യാസം നല്‍കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഇത്ഖാന്‍ പ്രോഗ്രാമിന്റെ ഫലങ്ങളിലും ഷാര്‍ജ സ്വകാര്യ സ്കൂളുകളിലെ വിദ്യാഭ്യാസ പ്രക്രിയയുടെ തുടര്‍ച്ചയായ വികസനത്തിലും ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍പേഴ്സണ്‍ ഡോ. മുഹദ്ദിത അല്‍ ഹാഷിമി അഭിമാനം പ്രകടിപ്പിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കാഴ്ചപ്പാടുകളും നിരന്തര നിര്‍ദ്ദേശങ്ങളുമാണ് ഈ ഫലങ്ങള്‍ കൈവരിക്കാന്‍ എമിറേറ്റിലെ സ്കൂളുകളെ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.