
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഇന്ത്യ സോഷ്യല്‍ സെന്റര്‍, പൊന്നോണം2024 എന്ന ബാനറില്‍ മെഗാ മ്യൂസിക്കല്‍ കോമഡി ഷോ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 11ന് വെള്ളിയാഴ്ച രാത്രി 8ന് ഐഎസ്സി ആസ്ഥാനത്ത് നടക്കുന്ന മെഗാ ഷോയില്‍ ഗോപി സുന്ദര്‍ നയിക്കുന്ന സംഗീത പരിപാടിയായിരിക്കും മുഖ്യയിനം. അഫ്സല് ഇസ്മെയില്‍, അഖില ആനന്ദ്, പ്രണവം ശശി, കബീര്‍, ഫര്ഹാന് നവാസ്, ശ്രീജിത്ത് പേരാമ്പ്ര തുടങ്ങിയ കലാകാരന്മാരും ഇവന്റില്‍ പങ്കെടുക്കും. ടിക്കറ്റിലൂടെയായിരിക്കും പ്രവേശനം. ഐഎസ്സി മെമ്പര്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും 50 ശതമാനം നിരക്കില്‍ ടിക്കറ്റുകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ അബുദാബിയില്‍ അറിയിച്ചു. ഈ വര്‍ഷം ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഐഎസ്സിയുടെ പ്രധാന പരിപാടിയാണിത്. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രൂ വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.