
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹും കൂടിക്കാഴ്ച നടത്തി. നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ഇന്ത്യകുവൈത്ത് ബന്ധത്തില്‍ പുത്തന്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഔഷധ നിര്‍മ്മാണം, ഭക്ഷ്യ സംസ്കരണം , സാങ്കേതിക വിദ്യ, ഊര്‍ജം, തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ ഇന്ത്യയും കുവൈത്തും ചര്‍ച്ച ചെയ്തു.
ന്യൂയോര്‍ക്കില്‍ നടക്കുന്ന 79ാമത് യുഎന്‍ജിഎ സമ്മേളനത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശക്തമായ ചരിത്ര ബന്ധങ്ങളെക്കുറിച്ചും പൗരന്മാര് തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ചുമുള്ള സംതൃപ്തി ഇരു നേതാക്കളും പ്രകടിപ്പിച്ചു. ഊര്‍ജം, ഭക്ഷ്യസുരക്ഷ എന്നിവയിലുള്ള തങ്ങളുടെ ഉഭയകക്ഷി സഹകരണത്തില്‍ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും വൈവിധ്യവത്കരിക്കാനുമുള്ള സാദ്ധ്യതകള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.