
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഒമാനില്‍ കുടുംബത്തോടൊപ്പം ഗുരുതരമായ വാഹനാപകടത്തില്‍പ്പെട്ട സ്ത്രീയെ എയര്‍ആംബുലന്‍സില്‍ യുഎഇയില്‍ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. സമീപകാലത്ത് നാലാമത്തെ രക്ഷാദൗത്യമാണ് നാഷണല്‍ ഗാര്‍ഡ്, നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ ഏകോപിപ്പിച്ച് നടത്തിയത്. സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ വിമാനത്തില്‍ യുഎഇയിലെ ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ എത്തിച്ചു. യുവതി ഒമാനിലെ നിസ്വ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എയര്‍ ആംബുലന്‍സ് ദൗത്യം വിജയകരമാക്കുന്നതിന് മസ്കത്തിലെ യുഎഇ എംബസിക്ക് പിന്തുണ നല്‍കിയതിന് ഒമാന്‍ അധികൃതരെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. അതേസമയം, യാത്രക്കാര്‍ തങ്ങളുടെയും മറ്റുള്ളവരുടെയും ജീവന് അപകടത്തിലാകാതിരിക്കാന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുകയും വേഗപരിധി പാലിക്കുകയും വേണം, കരയിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു.