
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
അബുദാബി: ശാസ്ത്രവും അറിവും പ്രോത്സാഹിപ്പിക്കുന്നതാണ് ഇസ്്ലാമിക പൈതൃകമെന്ന് അല്‍അസ്ഹര്‍ ഗ്രാന്റ് ഇമാമും മുസ്്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് ചെയര്‍മാനുമായ പ്രൊഫ.അഹമ്മദ് അല്‍ത്വയ്യിബ് അഭിപ്രായപ്പെട്ടു. യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇമാം രാജ്യത്തിന്റെ സമ്പന്നമായ ശാസ്ത്ര പൈതൃകത്തെ ഊന്നിപ്പറയുന്നു. ശാസ്ത്രവും അറിവും നേടുന്നതിനൊപ്പം മുസ്്ലിം ലോകത്തിന്റെ സമ്പന്നമായ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പ്രാധാന്യം അടിവരയിട്ടു. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് ചെയര്മാന് ഡോ. ഒമര്‍ ഹബ്തൂര് അല്‍ ദാരേയ്, മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്സിറ്റി ഫോര്‍ ഹ്യുമാനിറ്റീസ് ചാന്‍സലര്‍ ഡോ. ഖലീഫ അല്‍ ദഹേരി എന്നിവരുമായി അബുദാബിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇമാം ഇക്കാര്യം വ്യക്തമാക്കിയത്. മുസ്്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് സെക്രട്ടറി ജനറല്‍ ജഡ്ജി മുഹമ്മദ് അബ്ദുല്‍സലാം പങ്കെടുത്തു. അടിസ്ഥാനപരമായ മത തത്വങ്ങള്‍ പാലിച്ചുകൊണ്ട് വൈവിധ്യമാര്‍ന്ന ബൗദ്ധിക പാരമ്പര്യങ്ങളെ മനസ്സിലാക്കുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും ഇസ്ലാമിക പൈതൃകം പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യോഗത്തില്‍ അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ഊന്നിപ്പറഞ്ഞു. ഇസ്ലാമിക നാഗരികത ചരിത്രപരമായി തുറന്ന മനസ്സിനെ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദത്തെ നിരാകരിക്കുകയും ചെയ്യുന്നതായി അദ്ദേഹം ഊന്നിപ്പറഞ്ഞു.