
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിച്ച കുവൈത്ത് കെഎംസിസി മുഖപത്രമായ ദര്‍ശനത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഫര്‍വാനിയ ഫ്രണ്ട്ലൈന് ഹാളില്‍ നടന്ന ചടങ്ങില്‍ അല്‍ അന്‍സാരി എക്സ്ചേഞ്ച് ഓപ്പറേഷന് ഹെഡ് ശ്രീനാഥ് ശ്രീകുമാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കുവൈത്ത് കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാഗസിന് ജനറല്‍ കണ്‍വീനര്‍ ഷാഹുല്‍ ബേപ്പൂര്‍ ദര്‍ശനം പരിചയപ്പെടുത്തി. ദര്‍ശനത്തിന്റെ പഴയ കാല എഡിറ്റര്‍ അസീസ് തിക്കോടി മുന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. ഉപദേശക സമിതി അംഗങ്ങളായ സിദ്ദീഖ് വലിയകത്ത്, കെ.കെ.പി ഉമ്മര്‍ കുട്ടി അറഫാത്ത് മെഡിക്കല്‍ വിംഗ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ഇക്ബാല്‍ മാവിലാടം എം.ആര് നാസര്‍, ഡോ. മുഹമ്മദലി, ഗഫൂര്‍ വയനാട്, ജില്ലാ ഭാരവാഹികളായ റസാഖ് അയ്യൂര്‍, അജ്മല്‍ വേങ്ങര, അഷ്റഫ് അപ്പക്കാടന്‍, ഷമീദ് മാമാകുന്ന്, ഹംസ ഹാജി കരിങ്കപ്പാറ, നവാസ് കുന്നുംകൈ, ബഷീര്‍ തങ്കര, പി.കെ മുഹമ്മദലി, ഷാജഹാന് തിരുവനന്തപുരം, റഫീഖ് ഒളവറ, ഗഫൂര്‍ അത്തോളി, നിഷാദ് എറണാകുളം സന്നിഹിതരായി. ദര്‍ശനം സമിതി അംഗങ്ങളായ മിസ്ഹബ് മാടമ്പില്ലത്ത് ഇസ്മായില്‍ വള്ളിയോത്ത് നേതൃത്വം നല്കി. സാബിത്ത് ചെമ്പിലോട് ഖിറാഅത്ത് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.