
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : ബഹിരാകാശ പഠനത്തിനും ഗവേഷണത്തിനുമായി കുവൈത്ത് സര്‍ക്കാര്‍ നിര്‍മിച്ച ബഹിരാകാശ ശാസ്ത്ര കേന്ദ്രം അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് തുറന്നുകൊടുത്തു. ബയാന്‍ പാലസില്‍ നടന്ന ചടങ്ങില്‍ കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ് എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ചടങ്ങിനെത്തിയ അമീറിനെ കുവൈത്ത് ഫൗണ്ടേഷന് ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സസ് (കെ എഫ്എഎസ്) ഡയറക്ടര്‍ ജനറല്‍ ഡോ അമീന റജബ് ഫര്‍ഹാനും ബോര്‍ഡ് അംഗങ്ങളും സ്വീകരിച്ചു.
ശാസ്ത്ര സാങ്കേതിക രംഗത്ത് ക്രിയാത്മകവും വിശിഷ്ടവുമായ സേവനങ്ങള്‍ നടത്തുന്ന ഗവേഷകരെ അമീര്‍ അഭിനന്ദിച്ചു. നിര്‍മ്മിത ബുദ്ധി, പുനരുപയോഗ ഊര്‍ജ്ജം, ബഹിരാകാശ ശാസ്ത്രം എന്നിവ വികസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് പുരോഗതിയുടെ താക്കോലാണ് ശാസ്ത്ര ഗവേഷണം. കുവൈത്തിന്റെ ശാസ്ത്ര താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അമീര്‍ അറിയിച്ചു.
അത്യാധുനിക ശാസ്ത്രീയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശാസ്ത്രീയ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ ശാസ്ത്ര മേഖലകളിലും, പ്രത്യേകിച്ച് ബഹിരാകാശ ശാസ്ത്രത്തിലും കുവൈത്ത് ജനതയുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് തുടക്കമിട്ട കുവൈത്ത് ഫൗണ്ടേഷന് ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സസ് ഉദേ്യാഗസ്ഥരുടെ പ്രയത്നങ്ങളെ അമീര്‍ അഭിനന്ദിച്ചു. 2023ല്‍ കുവൈത്ത് സാറ്റലൈറ്റിന്റെ (കുവൈത്ത് സാറ്റ്1) വിജയകരമായ വിക്ഷേപണത്തെ തുടര്‍ന്നാണ് കുവൈത്ത് ബഹിരാകാശ പദ്ധതികള്‍ക്ക് ചിറക് മുളച്ചത്.