
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
കുവൈത്ത് സിറ്റി : കുവൈത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിയന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവെക്കാന്‍ തീരുമാനം. യൂണിവേഴ്സിറ്റി കൗണ്‍സില്‍ യോഗത്തിന് ശേഷം പബ്ലിക് യൂണിവേഴ്സിറ്റി കൗണ്‍സില്‍ ആക്ടിംഗ് സെക്രട്ടറി ജനറല്‍ ഹിബ അല്‍ഷാത്തി വാര്‍ത്താലേഖകരോടാണ് തീരുമാനമറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അച്ചടക്കരാഹിത്യവും അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്നുള്ള വ്യതിചലനവും ദൃശ്യമായതിനാലാണ് നടപടിയെന്നും, ജനാധിപത്യ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലല്ല തെരെഞ്ഞെടുപ്പ് രീതികള്‍ കണ്ടുവരുന്നതെന്നും അവര്‍ പറഞ്ഞു. അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിലും വ്യക്തിത്വ വികസനത്തിലും പ്രധാന പങ്കുവഹിക്കുന്നതിനാല്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ശാസ്ത്ര, കലാ കായിക, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും അല്‍ഷാത്തി പറഞ്ഞു.