
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : മുഹമ്മദ് നബി(സ)യുടെ ജീവിതപാഠങ്ങളും ശൈലികളും പുതുതലമുറക്ക് മാതൃക യാണെന്നും സാമൂഹ്യ പരിവര്‍ത്തനത്തിനും സദാചാരത്തിനും അതല്ലാതെ പരിഹാരമില്ലെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അബുദാബി സൗത്ത് സോ ണ് എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച ‘നൂറുന്‍ അലാ നൂര്‍’ മീലാദ് കോണ്‍ഫറന്‍സ് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
പ്രസിഡന്റ് ഇസ്ഹാഖ് നദ്വി അധ്യക്ഷനായി. അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്്മാന് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മുഈനലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സൗത്ത് സോണ്‍ സെക്രട്ടറി ഷാജഹാന് ഓച്ചിറ സ്വാഗതവും ട്ര ഷറര്‍ ജാബിര്‍ ബിന്‍ നൂഹ് ആലുവ നന്ദിയും പറഞ്ഞു. മീലാദ് കോണ്‍ഫറന്‍സിന്റെ ഭാഗമായി വിവിധ പരിപാടികളും നടന്നു. മജ്ലിസുന്നൂര്, മൗലിദ് പാരായണം, ബുര്‍ദ മജ്ലിസ് എന്നിവക്ക് മുസഫ നിസ്മത്തുല് മദീന ടീം നേതൃത്വം നല്കി.
അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ഭാരവാഹികളായ ബി. അബൂബക്കര്‍,ശൈഖ് ഇബ്രാഹിം മുസ്ലിയാര്,അബ്ദുല്ലാഹ് നദ്വി, അഷ്റഫ് ഹാജി വാരം,ശറഫുദ്ദീന്‍, ജാഫര്‍ കുറ്റിക്കോട്, കമാല്‍ കരീം, സുനീര്‍ ബാബു, സുന്നി സെന്റര്‍ നേതാക്കളായ സയ്യിദ് ഷഹീന് തങ്ങള്‍,ഹാരിസ് ബാഖവി,സയ്യിദ് ഹബീബ് തങ്ങള്‍,അബ്ദുല്‍ അസീസ് മുസ്ലിയാര്,കബീര്‍ ഹുദവി ബനിയാസ്, ഹഫീള് ചാലാട്,ഷാഫി ഇരിങ്ങാവൂര്‍, നവാസ് പയ്യോളി, കെഎംസിസി നേതാക്കളായ പി.കെ. അഹ്മദ്,പനവൂര്‍ നിസാം,കോയ തിരുവത്ര,ഷറഫു തളിപ്പറമ്പ്,അബ്ദുല്‍ ബാസിത് കോഴിക്കോട്,ഹാരിസ് ആലംകോട്,ഷാനവാസ് ഖാന് ആലപ്പുഴ,ഷബീര്‍ കോട്ടയം, ഫൈസല്‍ പത്തനംതിട്ട പങ്കെടുത്തു. സൗത്ത് സോണ്‍ നേതാക്കളായ സമീര്‍ അന്‍വരി, അബ്ദുസ്സമദ് ആലുവ, ഉമര്‍ ഹാജി പെരുമ്പാവൂര്‍, അഹ്്മദ് കബീര്‍ രിഫായി, മുനീര്‍ എറണാകുളം, മുസമ്മില്‍ തിരുവനന്തപുരം,അനീഷ് കരുനാഗപ്പള്ളി, നിഷാദ് പാവൂര്‍, സുധീര്‍ ഹംസ മട്ടാഞ്ചേരി,കരീം ഇടുക്കി,നൗഷാര്‍ വാഫി ആലപ്പുഴ, ഫിറോസ് കൊല്ലം, യൂനുസ് ആലുവ,ഹാരിദ് ആലപ്പുഴ നേതൃത്വം നല്കി.