
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
മസ്കത്ത് : ഒമാനിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല കൂടുതല്‍ വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. ഒമാന്‍ അല്‍ മുധൈബിയിലാണ് രാജ്യത്തെ 31മത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് അല്‍ മുധൈബി ഗവര്‍ണര്‍ ശൈഖ് സൗദ് ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ ഹിനായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തത്. 40,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി, ഫ്രഷ് പഴംപച്ചക്കറി, സൗന്ദര്യവര്‍ധക ഉല്പന്നങ്ങള്, ഇലക്ട്രോണിക്സ്, ഐ.ടി, സ്റ്റേഷനി തുടങ്ങിയ ഉല്പന്നങ്ങളുടെ വലിയ ശ്രേണി തന്നെ ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയിട്ടുണ്ട്.
ഒമാനില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കാന്‍ സാധിച്ചതില്‍ ലുലു ഗ്രൂപ്പിന് സന്തോഷമുണ്ടെന്നും ഇതിനവസരം നല്കിയ ഒമാന്‍ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫലി പറഞ്ഞു. നഗരകേന്ദ്രങ്ങളില്‍ മാത്രമല്ല നഗരപ്രാന്തപ്രദേശങ്ങളിലും മറ്റു പട്ടങ്ങളിലും ലുലു ഗ്രൂപ്പ് സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്നും ലോകോത്തര ഷോപ്പിംഗ് അനുഭവം കൂടുതല്‍ ഒമാന്‍ പ്രദേശങ്ങളില്‍ ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ലുലു ഒമാനില്‍ തുറക്കുമെന്നും, ഇതിലൂടെ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, അടുത്ത വര്‍ഷത്തോടെ വരാനിരിക്കുന്ന ഖാസെന്‍ ഇക്കണോമിക് സിറ്റിയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള അത്യാധുനിക സംഭരണവില്‍പന കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അല്‍ മുധൈബി ഗവര്‍ണര്‍ ഒമാനിലെ സുറില്‍ നിര്‍മ്മിച്ച ബോട്ടിന്റെ മാതൃക യൂസഫലിക്ക് സമ്മാനിച്ചു. ഒമാനിലെ പ്രമുഖ തുറമുഖ പട്ടണമായ സുറിന് പാരമ്പര്യ ബോട്ട് നിര്‍മ്മാണത്തില്‍ പ്രമുഖമായ സ്ഥാനമാണുള്ളത്. ലുലു ഒമാന്‍ ഡയറക്ടര്‍ അനന്ത് എ.വി, ഷബീര്‍ കെ.എ, ലുലു ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഷബീര്‍ കെ.എ. മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.