
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: അബുദാബിയിലെ പ്രധാന റോഡുകള്‍ ശനിയാഴ്ച മുതല്‍ ഭാഗികമായി അടക്കുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. സായിദ് ബിന്‍ ഷഖ്ബൂത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുകയും എതിര്‍വശത്തുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യുന്നതാണ്. ജൂലൈ 22 വരെ ഇത് നിലവിലുണ്ടാകും.
കൂടാതെ ഇ-11 ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ് ജൂലൈ 3 രാവിലെ 6 വരെ ഭാഗികമായി അടക്കും. അല്‍ ഷഹാമയിലേക്ക് പോകുന്ന വലത് പാതയാണ് അടക്കുക. അല്‍ കരാമ സ്ട്രീറ്റിലും ഭാഗിക റോഡ് അടച്ചിടുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 1 പുലര്‍ച്ചെ 5 വരെ രണ്ട് വലത് പാതകളായിരിക്കും അടച്ചിടുക. ജൂലൈ 1 രാവിലെ 5 വരെ ഇ-10 ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടും. അബുദാബിയിലേക്കുള്ള മൂന്ന് വലത് പാതകളാണ് അടച്ചിരിക്കുന്നത്. ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അതോറിറ്റി അഭ്യര്‍ഥിച്ചു.