
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി മഹിതം മലപ്പുറം സീസന് 2 മലപ്പുറം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിഡിയോ ലോഞ്ചിംഗ് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ കെഎംസിസി നേതാക്കളുടെയും പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്നു. 2022-ല്‍ വിജയകരമായി നടന്ന സമാനമായ പരിപാടിയുടെ ഊര്‍ജം ഉള്‍കൊണ്ടാണ് ഇത്തവണയും സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഫെസ്റ്റ് ഒക്ടോബര്‍ 25,26,27 തിയ്യതികളിലാണ് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റെറില്‍ സംഘടിപ്പിക്കുന്നത്. നാട്ടില്‍ നിന്നും നിരവധി കലാകാരന്മാരെ എത്തിക്കും. മുഹമ്മദ് ഹഫീമിന്റെ ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അസീസ് കാളിയാടന്‍ അധ്യക്ഷത വഹിച്ചു. അബുദാബി കെഎംസിസി പ്രസിഡന്റ്് ഷുക്കൂറലി കല്ലുങ്ങല്‍, ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഷറഫ് പൊന്നാനി തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ സി.കെ ഹുസൈന്, കുഞ്ഞിപ്പ മോങ്ങം, ഷാഹിര്‍ പൊന്നാനി, ഹസ്സന് അരീക്കന്‍, സിറാജ് ആതവനാട് നേതൃത്വം നല്കി. മലപ്പുറം ഫെസ്റ്റിനെ കുറിച്ചു ജനറല്‍ കണ്‍വീനര്‍ നൗഷാദ് തൃപ്രങ്ങോട് വിശദീകരിച്ചു. ജില്ലാ ഭാരവാഹികളായ ബഷീര്‍ വറ്റലൂര്‍, മുനീര്‍ എടയൂര്‍, സാല്‍മി പരപ്പനങ്ങാടി, നാസര്‍ വൈലത്തൂര്‍, സമീര്‍ പുറത്തൂര്‍, ഫൈസല്‍ പെരിന്തല്‍മണ്ണ, സൈദ് മുഹമ്മദ്, മുന്‍ സംസ്ഥാന ഭാരവാഹികളായ റഷീദലി മമ്പാട്, ബീരാന്‍കുട്ടി ഇരിങ്ങാവൂര്‍ പങ്കെടുത്തു. ജില്ല ജനറല്‍ സെക്രട്ടറി ഹംസക്കോയ സ്വാഗതവും ഷാഹിദ് ചെമ്മുക്കന്‍ നന്ദിയും പറഞ്ഞു.