
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ഷാര്‍ജ : അടുത്ത പാര്‍ലമെന്റ് സെഷനു മുന്നോടിയായി പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും യോഗത്തി ല്‍ കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. യു.ഡി.എഫ് വടകര കോര്‍ഡിനേഷന്‍ കമ്മിറ്റി ഷാര്‍ജയില്‍ സംഘടിപ്പിച്ച സ്നേഹാദരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രവാസി വിഷയങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരലാണ് ലക്ഷ്യം. ഗള്‍ഫ് പ്രവാസികളുടെ യാത്ര പ്രശ്നവും അതിനുള്ള പരിഹാര മാര്ഗങ്ങളുമായിരിക്കും യോഗത്തിലെ പ്രധാന അജണ്ട.
പ്രവാസി വിഷയങ്ങളില്‍ നിരന്തരം ശബ്ദമുയര്‍ത്തുമെന്നും എന്നും പ്രവാസികളുടെ കൂടെയുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ആദ്യമായി ലഭിച്ച അവസരത്തില്‍ തന്നെ പ്രവാസികള്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും പ്രവാസികളുടെ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. ഗള്‍ഫ് മലയാളികള്‍ വിമാന ടിക്കറ്റ് വിഷയത്തില്‍ കൊള്ളയടിക്കപ്പെടുകയാണെന്ന വസ്തുത പാര്‍ലമെന്റിന്റെ പൊതു വികാരമായി മാറിയിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അടുത്ത സെഷനുകളിലും പ്രവാസി വിഷയങ്ങള്‍ ഉയര്‍ത്തുമെന്നും നിരന്തര പോരാട്ടത്തിലൂടെ പ്രവാസികളിലേക്ക് ആശ്വാസകരമായ തീരുമാനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു.
കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.കെ അബ്ബാസ് അധ്യക്ഷനായി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യം, സെക്രട്ടറി കാറ്റാനം ഷാജി, കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.പ്രവീണ്‍ കുമാര്‍, ഇന്‍ക്കാസ് യുഎഇ പ്രസിഡന്റ് സുനില്‍ അസീസ്, ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി,ആര്.എം.പി പ്രതിനിധി എ.പി പ്രജിത് പ്രസംഗിച്ചു. വിജയന് തോട്ടത്തില്‍ സ്വാഗതവും ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. ടേസ്റ്റി ഫുഡ് എം.ഡി മജീദ് പുല്ലഞ്ചേരി, അല്‍ റഹ ടൂര്‍സ് എം.ഡി നൗഷാദ് കോളോത്ത് എന്നിവരെ ഷാഫി പറമ്പില്‍ എം.പി ഉപഹാരം നല്കി ആദരിച്ചു.