
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അബുദാബി : രാജ്യത്ത് ബാധകമായ സ്റ്റാന്‍ഡേര്‍ഡുകളും റെഗുലേഷനുകളും അനുസരിച്ച് പണമടച്ചുള്ള മൂലധനവും ഇക്വിറ്റി ലെവലും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍, യുഎഇയുടെ സെന്‍ട്രല്‍ ബാങ്ക് മുത്തൂറ്റ് എക്സ്ചേഞ്ചിന്റെ ലൈസന്‍സ് റദ്ദാക്കി. ഫെഡറല്‍ നിയമം അനുസരിച്ച് രജിസ്റ്ററില്‍ നിന്ന് അതിന്റെ പേര് ഒഴിവാക്കുകയും ചെയ്തു. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സിബിയുഎഇ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.